ബുക്കും പേപ്പറും ചോദിച്ചു, ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ കാറില്‍ അമിതവേഗതിയില്‍ വലിച്ചിഴച്ച് മദ്യപിച്ച ഡ്രൈവര്‍, വീഡിയോ

ഹരിയാനയിലെ ഫരീദാബാദില്‍ കാറിന്റെ രേഖകള്‍ ചോദിച്ച ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ കാറില്‍ വലിച്ചിഴച്ച ഡ്രൈവര്‍ അറസ്റ്റില്‍. മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍ അമിതവേഗതയിലാണ് കാറോടിച്ചത്. ബല്ലാബ്ഗര്‍ ബസ്‌റ്റോപ്പിന് സമീപം നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.

ALSO READ:  കാസർഗോഡ് കോൺഗ്രസിലെ തർക്കം; ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാല് നേതാക്കൾക്കെതിരെ നടപടിയെടുത്ത് കെപിസിസി

യാത്രക്കാരെ കയറ്റാന്‍ റോഡിന് നടുക്കായി കാര്‍ പാര്‍ക്ക് ചെയ്ത ഡ്രൈവര്‍ക്ക് ചെല്ലാന്‍ നല്‍കാനായി രേഖകള്‍ ചോദിച്ചതായിരുന്നു ട്രാഫിക്ക് സബ് ഇന്‍സ്‌പെക്ടര്‍. ഇത് വലിയ വഴക്കിലേക്ക് വഴിവച്ചു. പേപ്പര്‍ പരിശോധിക്കാന്‍ വാഹനത്തിലേക്ക് ഉദ്യോഗസ്ഥര്‍ ചാഞ്ഞു നിന്നു, ഉടന്‍ തന്നെ ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടി. കുറച്ച് ദൂരം ഇതേ രീതിയില്‍ വാഹനം സഞ്ചരിച്ചു. പരിസരത്ത് ഉണ്ടായിരുന്നവരും മറ്റ് ട്രാഫിക്ക് ഉദ്യോഗസ്ഥരും വാഹനം പൊടുന്നനെ തടയുകയായിരുന്നു.

ALSO READ:  “ഇനി അവന്റെ വരവാണ്…” ഇ വിയിലേക്ക് കാലെടുത്ത് വച്ച് ബി എം ഡബ്ള്യു

മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ഇയാള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News