മൺകൂനയും പാറക്കെട്ടുകളും മാറ്റി , മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗത്തിന് ഇനി നിയന്ത്രണമില്ല

കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ മൂന്നാർ ഗ്യാപ്പ് റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് കളക്ടർ റോഡിലൂടെയുള്ള ഗതാഗതം നിരോധിക്കുകയായിരുന്നു. നിലവിൽ ഒറ്റവരിയായാണ് ഗതാഗതം പുനസ്ഥാപിച്ചത്.

വർഷകാലം കനത്തതോടെയാണ് കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞ് വീണത്. വലിയ പാറക്കെട്ടുകളും മൺകൂനയും പാതയിലേക്ക് എത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടർന്നാണ് ഗ്യാപ്പ് റോഡിലെ ഗതാഗതം നിരോധിച്ചുകൊണ്ട് കളക്ടർ ഷീബ ജോർജ് ഉത്തരവിറക്കിയത്. വീണ്ടും ഉണ്ടായേക്കാവുന്ന മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ചായിരുന്നു നടപടി. മണ്ണിടിഞ്ഞ് വീണ വെള്ളിയാഴ്ച മുതൽ ഗതാഗതം പുനസ്ഥാപിക്കുവാനുള്ള നടപടികൾ തുടരുകയായിരുന്നു. മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് പാത ഭാഗികമായി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.

ഒറ്റ വരിപ്പാതയായിട്ടാണ് നിലവിൽ വാഹനങ്ങൾ കടന്നു പോകുന്നത്. അതേസമയം കാലവർഷത്തെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയ രാത്രി യാത്രാ നിരോധനം തുടരുകയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News