ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു: ധനുഷ് സിനിമയുടെ ചിത്രീകരണം നിർത്തിവെപ്പിച്ച് പൊലീസ്

ധനുഷ് ചിത്രം ഡി51ന്റെ ചിത്രീകരണം നിർത്തിവെച്ച് പൊലീസ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരുപ്പതിയിൽ ആണ് നടക്കുന്നത്. ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. ഷൂട്ടിംഗ് കാണാൻ എത്തിയ ജനക്കൂട്ടം കാരണം തിരുപ്പതി നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ധനുഷ് ശേഖർ കമ്മുലയ്‌ക്കൊപ്പമുള്ള ഈ ചിത്രത്തിന് ‘ഡി51’ എന്നാണ്‌ താൽക്കാലികമായി പേരിട്ടിരിക്കുന്നത്.

എന്നാൽ കൃത്യമായ പ്ലാനോടെ അടുത്ത ദിവസം തന്നെ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. അത് ക്രമാനുഗതമായി പുരോഗമിക്കുകയാണ്. അതുപോലെ തന്നെ അനുഗ്രഹം തേടി പ്രശസ്തമായ തിരുമല ബാലാജി ക്ഷേത്രത്തിൽ ഏതാനും ദിവസം മുൻപ് ധനുഷ് എത്തിയിരുന്നു.

ALSO READ: കരിയറിലെ ആദ്യത്തെ ഹൊറർ കോമഡി ചിത്രം ചെയ്യാൻ ഒരുങ്ങി സംവിധായകൻ പ്രിയദർശൻ; ഒപ്പം അക്ഷയ് കുമാറും

‘ഡി51’ എന്ന ചിത്രത്തിൽ ധനുഷും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ നാഗാർജുന അക്കിനേനിയും ജിം സർഭും നിർണായക വേഷങ്ങളിൽ എത്തും. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഒരേ സമയം ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായ ധനുഷിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ‘ക്യാപ്റ്റൻ മില്ലർ’ മികച്ച വിജയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News