വയനാട്ടിൽ കനത്ത മഴ തുടരുന്നു; ദേശീയ പാത 766 ൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു

വയനാട്ടിൽ കനത്ത മഴ തുടരുന്നു.ദേശീയ പാത 766 ൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. കൽപ്പറ്റ ബൈപ്പാസിലും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. നൂൽപ്പുഴ പഞ്ചായത്തിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്‌. സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി ഒ ആർ കേളു ഇന്ന് വിവിധ സ്ഥലങ്ങൾ സന്ദർശ്ശിക്കും.

Also Read: പാലക്കാട് റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കണം: മന്ത്രി വി അബ്ദുറഹിമാൻ

കാട്ടായനയുടെ ആക്രമണത്തിൽ മരിച്ച മാറോട്‌ രാജുവിന്റെ വീട്ടിലും അദ്ദേഹമെത്തും. ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്‌ മരിച്ചത്‌.

Also Read: ‘കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി’, മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വഹിക്കണം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here