എവറസ്റ്റ് കയറാന്‍ പര്‍വതാരോഹകരുടെ നീണ്ട നിര. വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ചൊവ്വാഴ്ച ബ്രിട്ടീഷ് പര്‍വതാരോഹകരായ ഡാനിയല്‍ പാറ്റേഴ്സണും നേപ്പാളി ഷെര്‍പ്പ പാസ്റ്റെന്‍ജിയും എവറസ്റ്റ് ഇറങ്ങുന്നതിനടെ അപകടം ഉണ്ടായതിന് പിന്നാലെ നിരവധി പര്‍വതാരോഹകര്‍ എവറസ്റ്റില്‍ കുടുങ്ങിപ്പോയിരുന്നു.
ALSO READ:41ാം വയസില്‍ ആ രോഗം കണ്ടെത്തി, ഇനി മാറാന്‍ സാധ്യതയില്ലെന്ന് ഫഹദ് ഫാസില്‍; എഡിഎച്ച്ഡിയെ കുറിച്ചറിയാം
ഇന്‍സ്റ്റാഗ്രാമില്‍ മെയ് 20ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ എവറസ്റ്റില്‍ പര്‍വതാരോഹകരുടെ നീണ്ടനിര കാണാനാവും. എവറസ്റ്റ് കൊടുമുടിയിലെ ‘ട്രാഫിക് ജാം’ എന്ന പേരില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതേസമയം എവറസ്റ്റിലെ തിരക്കില്‍ പല പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് എവറസ്റ്റ്. ഇവിടുത്തെ തിരക്ക് കാണിക്കുന്ന നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
View this post on Instagram
ALSO READ:ആര്യ രാജേന്ദ്രനെ അപമാനിച്ച സംഭവം; മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here