ട്രാഫിക്ക് ജാം രക്ഷിച്ചത് എട്ടുവയസുകാരിയുടെ ജീവന്‍; പാട്‌നയില്‍ സംഭവിച്ചത് ഇതാണ്!

ബിഹാറിലെ പാട്‌നയില്‍ ട്രാഫിക്ക് ജാം മൂലം രക്ഷപ്പെട്ടത് എട്ടു വയസുകാരിയുടെ ജീവനും ജീവിതവുമാണ്. പട്ടാപകല്‍ ചില സാമൂഹിക വിരുദ്ധര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതാണ് കുട്ടിയെ. ഇവര്‍ കാറിന്റെ ഡിക്കിയില്‍ കുട്ടിയെ ഒളിപ്പിച്ചു.

ബിഹാറിലെ ബിസ്താരയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്നു നാലാം ക്ലാസ് വിദ്യാര്‍ഥിനി. ഇതിനിടെ വഴി ചോദിക്കാനായി ചിലര്‍ കുട്ടിയുടെ അടുത്തെത്തി. ചോദ്യം കേട്ട് നിന്ന കുട്ടിയുടെ മുഖം തുണികൊണ്ട് മൂടിയ ശേഷം കുട്ടിയെ ബോധരഹിതയാക്കി. തുടര്‍ന്ന് കാറിന്റെ പിറകിലായി കിടത്തി. പക്ഷേ വിധി മറ്റൊന്നായിരുന്നു.

ALSO READ: അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം; ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങളും

അക്രമികള്‍ കടന്ന കാര്‍ ഗതാഗതകുരുക്കില്‍ മണിക്കൂറുകളോളം കുടുങ്ങി. ഈ സാഹചര്യത്തില്‍ എങ്ങനെയൊക്കെയോ ഡിക്കി തുറന്ന് കുട്ടി പുറത്തിറങ്ങി അടുത്തുള്ള മാളിലെത്തി, അവിടെ നിന്നും മാതാപിതാക്കളെ ബന്ധപ്പെട്ടു. പെട്ടെന്ന് തന്നെ കുട്ടിയുടെ മാതാവ് വിവരം പൊലീസില്‍ അറിയിച്ച് പരാതിയും നല്‍കി.

തന്റെ രണ്ട് പെണ്‍മക്കളും ഒന്നിച്ചാണ് സ്‌കൂളില്‍ പോകുന്നതെന്നും സംഭവമുണ്ടായ ദിവസം മൂത്തമകള്‍ നേരത്തെ സ്‌കൂളിലേക്ക് പോയെന്നും കുട്ടിയുടെ അമ്മ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കാര്‍ കണ്ടുപിടിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News