ലഖ്‌നൗവിൽ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനെ കാര്‍ ഇടിച്ച് തെറിപ്പിച്ചു; ഡ്രൈവർ അറസ്റ്റില്‍

ലഖ്‌നൗവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനെ ഇടിച്ച് തെറിപ്പിച്ച കാര്‍ ഡ്രൈവറായ യുവാവ് അറസ്റ്റില്‍. അഭിഷേക് ദാസ് എന്ന യുവാവിനെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്ന് ലഖ്‌നൗ പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥനെ ഇടിച്ച ശേഷം കാർ നിര്‍ത്താതെ പോകുകയായിരുന്നു.

also read: ചായക്കൊപ്പം കഴിക്കാം ചൂട് ചിക്കൻ ബോൾസ്

തിരക്കേറിയ ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളായ അമിത് കുമാറിനെ പിന്നില്‍ നിന്ന് ഇടിച്ച് വീഴ്ത്തി കാർ നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാണ്‍പൂര്‍ റോഡില്‍ നിന്ന് വന്നതായിരുന്നു കാർ. ഓടികൂടിയ നാട്ടുകാരാണ് അമിതിനെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ തോളെല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് അമിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നും അടുത്തദിവസം തന്നെ ആശുപത്രിയില്‍ നിന്ന് മടങ്ങാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവശേഷം നിര്‍ത്താതെ പോയ യുവാവിനെ പിന്നീട് പൊലീസ് പിടികൂടി.

also read: ‘കേളു മല്ലൻ വരാർ’, ഭീമാകാരനായ മനുഷ്യന്റെ കാലുകൾ ഭൂമിയിൽ പതിക്കുന്നു, ചിതറിയോടി ജനങ്ങൾ; വൈറലായ വാലിബന്റെ ചിത്രം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News