കര്‍ണാടകയില്‍ ഗതാഗതനിയന്ത്രണം; വോട്ടെണ്ണല്‍ നടക്കുന്ന പ്രദേശത്ത് പാര്‍ക്കിംഗ് നിരോധനം

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കടുത്ത നിയന്ത്രണവുമായി പൊലീസ്. സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പൊലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. വോട്ടെണ്ണല്‍ നടക്കുന്ന പ്രദേശങ്ങളില്‍ പാര്‍ക്കിംഗിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ബംഗളൂരു ട്രാഫിക് പൊലീസ് പുറപ്പെടുവിച്ചു. വോട്ടെണ്ണല്‍ കണക്കിലെടുത്ത് കര്‍ണാടകയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മുതല്‍ നാളെ രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ.

വിറ്റാല്‍ മാല്യ റോഡിലുള്ള സെന്റ് ജോസഫ് ഇന്ത്യന്‍ ഹൈ സ്‌കൂള്‍, പി.യു കോളേജ്, പ്ലേസ് റോഡിലുള്ള മൗണ്ട് കാര്‍മല്‍ കോളേജ്, ബസവനാഗുഡി നാഷണല്‍ കോളേജ്, ദേവനഹള്ളിയിലുള്ള ആകാശ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകളില്‍ കടുത്ത ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിരിക്കുന്നത്. ഇതിന് പുറമേ വേട്ടേണ്ണല്‍ നടക്കുന്ന വിവിധ പ്രദേശങ്ങള്‍ നിയന്ത്രണമുണ്ട്. പ്രധാന റോഡുകളില്‍ നിന്നുള്ള ഗതാഗതം വഴിതിരിച്ചുവിടും.

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. കോണ്‍ഗ്രസും ബിജെപിയും കളംനിറഞ്ഞു നടത്തിയ പ്രചാരണങ്ങളില്‍ കര്‍ണാടകയില്‍ ആര് വാഴും വീഴുമെന്ന് ഇന്നറിയാം. എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ അരമണിക്കൂറില്‍ ഫല സൂചന ലഭ്യമാകും. ബംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും. പക്ഷേ, ബീദര്‍ അടക്കമുള്ള, ഗ്രാമീണ മേഖലകള്‍ ധാരാളമുള്ള ജില്ലകളിലെ ഫലം വരാന്‍ വൈകും. പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെത്തന്നെ അറിയാം. ഒമ്പതരയോടെ അടുത്ത അഞ്ച് വര്‍ഷം കര്‍ണാടക ആര് ഭരിക്കുമെന്നതിന്റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം. വെള്ളിയാഴ്ച രാത്രിയോടെത്തന്നെ കര്‍ണാടകത്തില്‍ രാഷ്ട്രീയ ചരടുവലികളും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News