കുവൈറ്റിലെ ഷെയ്ഖ് ജാബർ പാലത്തിൽ ഗതാഗത നിയന്ത്രണം

ജിസിസിലെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായ കുവൈറ്റിലെ ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലം ഒരു ദിശയിലേക്കുള്ള ഗതാഗതം താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഡിസംബർ 12, വ്യാഴാഴ്‌ച പുലർച്ചെ 5 മണി മുതലാണ് പാലത്തിലൂടെയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്നത്. സാദ് അൽ അബ്‌ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിലെ വിദ്യാർഥികളുടെ ലോങ് മാർച്ചിൻറെ ഭാഗമായാണ് ഷുവൈഖ് ഏരിയയിൽ നിന്ന് സുബിയയിലേക്കുള്ള പാലം അടക്കുന്നത്. റൂട്ടിലെ യാത്ര തടസ്സം ഒഴിവാക്കാൻ യാത്രക്കാർ മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറീയിച്ചു. ഒരു ഭാഗത്തേക്ക് അടച്ചിട്ടുണ്ടെങ്കിലും, ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലത്തിന്റെ എതിർ ദിശ യാത്രക്കായി ഉപയോഗിക്കാമെന്നും അധികൃതർ പറഞ്ഞു.

Also read: അബ്ദുൽ റഹീമിന്റെ മോചന ഹർജി റിയാദ് ക്രിമിനൽ കോടതി നാളെ വീണ്ടും പരിഗണിക്കും

അതേസമയം, യു.എ.ഇയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ കൂടുതൽ നികുതി നൽകേണ്ടി വരും. അടുത്തവർഷം മുതൽ ലാഭത്തിൽനിന്ന് നൽകേണ്ട നികുതി 15 ശതമാനമാക്കി വർധിപ്പിച്ചു .75 കോടി യൂറോയ്ക്കുമുകളിൽ ആഗോളവരുമാനമുള്ള ബഹുരാഷ്ട്രക്കമ്പനികൾക്കാണ് ഇത് ബാധകം .

അടുത്തവർഷം മുതൽ 75 കോടി യൂറോയ്ക്കുമുകളിൽ ആഗോളവരുമാനമുള്ള ബഹുരാഷ്ട്രക്കമ്പനികൾക്കാണ് ലാഭത്തിൽനിന്ന് നൽകേണ്ട നികുതി 15 ശതമാനമാക്കി വർധിപ്പിച്ചതായി യു.എ.ഇ. സാമ്പത്തികമന്ത്രാലയം അറിയിച്ചത് . നിലവിൽ ഒൻപത് ശതമാനമാണ് നികുതി.മറ്റുകന്പനികൾക്ക് നിലവിലുള്ള ഒൻപതുശതമാനം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News