യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഫുജൈറയില്‍ ട്രാഫിക് നിയമലംഘന പിഴകളില്‍ ഇളവ് പ്രഖ്യാപിച്ച് ഫുജൈറ കിരീടാവകാശി. ട്രാഫിക് നിയമലംഘന പിഴകളില്‍ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഫുജൈറ കിരീടാവകാശിയായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരം ഫുജൈറ പൊലീസാണ് ഇളവ് പ്രഖ്യാപിച്ചത്.
ALSO READ: പാചക വാതക വില ഉയര്‍ത്തി; വാണിജ്യ സിലിണ്ടറിന് 21 രൂപയുടെ വര്‍ധന
നവംബര്‍ 30 മുതല്‍ 52 ദിവസത്തേക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. 2023 നവംബര്‍ 30ന് മുമ്പ് ചുമത്തപ്പെട്ട പിഴകള്‍ക്ക് മാത്രമെ ഈ ആനുകൂല്യം ലഭിക്കൂ. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സാലിഹ് മുഹമ്മദ് അല്‍ ദന്‍ഹാനി അറിയിച്ചു.
നേരത്തെ ഉമ്മുല്‍ഖുവൈനിലും സമാനമായ രീതിയില്‍ ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ചിരുന്നു. 2023 നവംബര്‍ ഒന്നിന് മുമ്പുള്ള പിഴകള്‍ക്കാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇളവ് 2023 ഡിസംബര്‍ ഒന്ന് മുതല്‍ 2024 ജനുവരി ഏഴ് വരെ ലഭിക്കും.
ALSO READ: മാറ്റങ്ങളുമായി എം ജി ഗ്ലോസ്റ്റർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here