കുവൈറ്റിൽ 2024 ജനുവരി മുതൽ ജൂൺ വരെ 182 ദിവസങ്ങളിലായി മുപ്പത്തി ഒന്ന് ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് വിഭാഗം റിപ്പോർട്ട് ചെയ്തു.നിയമ ലംഘനങ്ങളിൽ അമിതവേഗതയിൽ വാഹനമോടിച്ചതാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും, ഇത് പതിനഞ്ചു ലക്ഷം വരുമെന്നും അധികൃതർ വ്യക്തമാക്കി.
ALSO READ: ബെയ്റൂട്ട് വിമാനത്താവളത്തിന് സമീപം ഇസ്രയേൽ ആക്രമണം: ലക്ഷ്യം നസ്രല്ലയുടെ പിൻഗാമിയെ?
ഇക്കാലയളവിൽ സംഭവിച്ച അപകടങ്ങളിൽ 93 ശതമാനവും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ടുള്ള അശ്രദ്ധ മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-ൻ്റെ ആദ്യ പകുതി വരെയുള്ള കണക്കനുസരിച്ച്,, വാഹനമോടിക്കുമ്പോൾ, മൊബൈൽ ഫോൺ ഉപയോഗിച്ചതിനു 30,868 കേസുകളും, അശ്രദ്ധമൂലമുള്ള ഡ്രൈവിങ്ങിനു 9,472 കേസുകളും രേഖപ്പെടുത്തിയതായും ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് വിഭാഗം അറിയിച്ചു. രാജ്യത്തെ വാഹനാപകടങ്ങൾ കുറക്കുന്നതിനും ഗതാഗത നിയമങ്ങൾ കര്ശനമാക്കുന്നതിനും നിരവധി പരിഷ്കാരങ്ങളാണ് സർക്കാർ കൈക്കൊണ്ടു വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here