സ്വകാര്യ ബസ്സിൽ കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശി പെരുമ്പാവൂരിൽ പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സബീർ അഹമ്മദാണ് പിടിയിലായത്. അഞ്ചു കിലോ കഞ്ചാവ് പ്രതിയിൽ നിന്നും പിടിച്ചെടുത്തു.
കാലടിയിൽ നിന്ന് പെരുമ്പാവൂരിലേക്കുള്ള സ്വകാര്യ ബസ്സിൽ കഞ്ചാവുമായി യാത്ര ചെയ്ത പ്രതിയെ ഡാൻസാഫ് ടീമും പെരുമ്പാവൂർ പോലീസും ചേർന്നാണ് പിടികൂടിയത്.
Also Read: നെയ്യാറ്റിൻകര സമാധിക്കേസ്: മൊഴികളിലെ വൈരുദ്ധ്യം അടക്കം അടിമുടി ദൂരുഹത; കല്ലറ തുറക്കാൻ കാത്ത് പൊലീസ്
ശനിയാഴ്ച രാത്രി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബാഗിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. ഞായറാഴ്ച പെരുമ്പാവൂരിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
Also Read: തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കുത്തിക്കൊന്നു
അതേസമയം, സ്വർണ്ണക്കട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളെയാണ് നടക്കാവ് പോലീസാണ് പിടികൂടിയത്. കൊണ്ടോട്ടി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. 12 ലക്ഷം രൂപയാണ് സ്വർണത്തിന് വില ഉറപ്പിച്ചത്. ആദ്യ ഗഡുവായ ആറ് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം തുകയുമായി പ്രതികൾ മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, തൃശൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here