വനിതാ മോഡലുകളെ ഉപയോഗിച്ച് പെൺവാണിഭം: നടി അറസ്റ്റില്‍

വനിതാ മോഡലുകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് ഭോജ്പുരി നടിയടക്കമുള്ള ഉന്നതരടങ്ങുന്ന പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു. ഭോജ്പുരി നടി സുമൻ കുമാരിയെയാണ്(24) മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത്. ഗൊരെഗാവിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സുമൻ കുമാരിയെ തെളിവുകളോടെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

പ്രതികളുടെ പിടികൂടുന്നതിനായി കസ്റ്റമറാണെന്ന വ്യാജേന പൊലീസ് ഇവര്‍ക്ക് സന്ദേശമയക്കുകയായിരുന്നു. മോഡലുകളെ വിട്ടു നല്‍കണമെങ്കില്‍ 50000 മുതല്‍ 80000 രൂപ വരെ സുമന്‍ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള ഇടപാട് നടക്കുന്നതിനിടെ പൊലീസ് സുമനെ പിടികൂടുകയായിരുന്നു. ഇവരുടെ പിടിയിൽ നിന്ന് മോഡലുകളായ മൂന്ന് സ്ത്രീകളെ പൊലീസ് രക്ഷിക്കുകയും ചെയ്തു.

അറസ്റ്റിലായ സുമന്‍ കുമാരി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരിയാണെന്ന് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് പറഞ്ഞു. ഉന്നതരടങ്ങുന്ന പെൺവാണിഭ സംഘം നഗരത്തില്‍ വര്‍ധിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News