സംഭവിച്ചത് അവിചാരിതമായ ദുരന്തം; മുഖ്യമന്ത്രി

കുസാറ്റിൽ സംഭവിച്ചത് അവിചാരിതമായ ദുരന്തമെന്ന് മുഖ്യമന്ത്രി. മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിനോടനുബന്ധിച്ച് നടക്കാനിരുന്ന പരിപാടികളെല്ലാം മാറ്റിവച്ചു. നിരവധിപേർ അപകടത്തെ തുടർന്ന് ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരം.

ALSO READ: സംസ്ഥാന ആശാധാര പദ്ധതിയ്ക്ക് ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ്

ദുർഖൻതം ഉണ്ടായ ഉടൻ തന്നെ എല്ലാവരും ഓടിയെത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരമറിഞ്ഞ ഉടൻ മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും സംഭവസ്ഥലത്തെത്തി. എല്ലാ കാര്യങ്ങളും മന്ത്രിമാർ കാര്യക്ഷമമായി ഏകോപിപ്പിച്ചിരുന്നു. ആഘോഷം ദുരന്തമായി മാറിയതാണ് ഇന്നലെ കണ്ടത്. തിരക്കുള്ള പരിപാടികളിൽ പങ്കെടുക്കുമ്പോൾ വലിയ ജാഗ്രത വേണമെന്നും അദ്ദേഹം നിർദേശിച്ചു.

ALSO READ: കുസാറ്റില്‍ പൊതുദര്‍ശനം; പ്രിയ കൂട്ടുകാര്‍ക്ക് കണ്ണീരോടെ വിട

സർക്കാർ നേരത്തെ തന്നെ തിരക്കുള്ള പരിപാടികളെ സംബന്ധിച്ച് ജനനബകൾക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News