‘ജോലിക്കിടെ ഹൃദയാഘാതം’, എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ബാങ്ക്

ഉത്തർപ്രദേശിലെ മഹോബയിൽ 30 കാരനായ ബാങ്ക് മാനേജർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അഗ്രി ജനറൽ മാനേജർ രാജേഷ് കുമാർ ഷിൻഡെയാണ് മരിച്ചത്. ജൂൺ 19 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബാങ്ക് അധികൃതർ തന്നെയാണ് യുവാവിന്റെ ദാരുണാന്ത്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ALSO READ: വിവാഹേതര ബന്ധം ആരോപിച്ച് മേഘാലയയില്‍ യുവതിയെ ക്രൂരമായി മർദിച്ച് യുവാക്കൾ; പ്രതികരിക്കാതെ നോക്കി നിൽക്കുന്ന ആൾക്കൂട്ടം: വീഡിയോ

യുവാക്കൾക്കിടയിൽ ഹൃദ്രോഗം വർധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അടുത്തിടെ സംഭവിക്കുന്ന ഇത്തരം സംഭവങ്ങളെന്ന് പലരും ഈ വിഷയത്തിൽ പ്രതികരിക്കുന്നു. തൻ്റെ ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന യുവാവ് മയങ്ങി താഴെ വീഴുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. തുടർന്ന് ഇയാളുടെ തൊട്ടടുത്ത് ഇരുന്നവർ ഓടി വരികയും ഇയാളെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി കിടത്തുകയുമായിരുന്നു.

ALSO READ: ‘ബിഹാറിൽ വീണ്ടും പാലം തകർന്നു, 10 ദിവസത്തിനിടെ നാലാമത്തെ സംഭവം’; അപ്പൊ ഇതായിരുന്നല്ലേ ഈ ഗ്യാരന്റിയെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

സഹപ്രവർത്തകർ ബോധരഹിതനായ യുവാവിന്റെ മുഖത്ത് വെള്ളം തളിക്കുകയും അയാൾക്ക് സിപി ആർ നൽകാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, നില വഷളായതിനെ തുടർന്ന് ബാങ്ക് അധികൃതർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News