മൂക്കിലൂടെ ഡിയോഡറന്റ് വലിച്ചുകയറ്റിയുള്ള ചലഞ്ച് ചെയ്ത പെൺകുട്ടിയുടെ ദുരന്ത വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള പതിമൂന്നുകാരി കൗതുകത്തിനായി ചെയ്ത ചലഞ്ച് മരണത്തിലേക്ക് വഴിവെച്ചിരിക്കുകയാണ്.
പതിമൂന്നുകാരിയായ എസ്ര ഹായെൻസിനാണ് ദാരുണ മരണം സംഭവിച്ചിരിക്കുന്നത്. വിക്ടോറിയയിലെ ഹൈസ്കൂൾ വിദ്യാർഥിയായ എസ്ര സുഹൃത്തിന്റെ വീട്ടിൽ താമസിച്ച ദിവസമാണ് ട്രെൻഡിന്റെ ഭാഗമായി ഡിയോഡറന്റ് ചലഞ്ച് ചെയ്തത്.
ഡാമില്‍ വീണ ഫോണെടുക്കാന്‍ 21ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച സംഭവം, ഉദ്യോഗസ്ഥന് പിഴ
എന്നാൽ ഡിയോഡറന്റിലെ കെമിക്കലുകൾ ശ്വസിച്ചതുമൂലം വൈകാതെ എസ്രയ്ക്ക് കാർഡിയാക് അറസ്റ്റ് സംഭവിക്കുകയും മസ്തിഷ്കത്തിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. സോഷ്യൽ മീഡിയ ട്രെൻഡുകളുടെയും ചലഞ്ചുകളുടെയും ഭാഗമായി പല അപകടകരമായ വഴികളും ചെയ്ത് മരണത്തിന് കാരണമാകുന്ന സംഭവങ്ങൾ നിരവധി പുറത്തുവരാറുണ്ട്. അത്തരത്തിലൊന്നാണ് ഈ വാർത്തയും. സാമൂഹികമാധ്യമത്തിലൂടെ കുട്ടികൾ ഇത്തരം അപകടകരമായ ട്രെൻഡുകൾ പിന്തുടരുന്നത് തടയാൻ കർശനമായ നിയമനടപടികൾ വേണമെന്ന് പറയുകയാണ് എസ്രയുടെ മാതാപിതാക്കൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here