സാധാരണക്കാർക്ക് ആശ്വാസം; വോയ്സ് ഒൺലി പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് ഉത്തരവിറക്കി ട്രായി

Telecom companies

വോയ്‌സ്- എസ്എംഎസ് എസ്ടിവികൾ (സ്പെഷൽ താരിഫ് വൗച്ചറുകൾ) നിർബന്ധമായും നൽകിയിരിക്കണമെന്ന് ഉത്തരവിറക്കി ട്രായി. ജിയോ, എയർടെൽ പോലുള്ള കമ്പനികളൊന്നും ഇത്തരത്തിലുള്ള വോയ്സ് ഒൺലി പ്ലാനുകൾ നൽകുന്നില്ല.

ഏറെനാളായി ഉപയോക്താക്കൾക്കുള്ള ആവശ്യമായിരുന്നു വോയ്സ് ഒൺലി പ്ലാനുകൾ വേണമെന്നത്. ജൂ​ലൈയിൽ നിരക്ക് വർധന വന്നതോടെ ഈ ആവശ്യം ഏറുകയും ചെയ്തു. ഡാറ്റ കൂടി ഉൾപ്പെടുന്ന പ്ലാനുകൾക്ക് വൻതുകയാണ് നൽകേണ്ടി വരുന്നത്. വോയ്സ് ഒൺലി പ്ലാനുകൾ വന്നാൽ സാധാരണക്കാർക്ക് അത് വലിയ ആശ്വാസമാണ്.

Also Read: ഒടുവിൽ സൂര്യനേയും കീഴടക്കിയോ? പാർക്കർ സൂര്യനു സമീപം; 2 ​ദിവസത്തിനുള്ളിൽ വിവരങ്ങളറിയാം

പ്രധാന ടെലിക്കോം കമ്പനികളൊന്നും നിലവിൽ വോയ്സ് ഒൺലി പ്ലാനുകൾ നൽകുന്നില്ല. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തുന്ന പ്രധാന ഘടകമാണ് ഡാറ്റ. ഡാറ്റ സേവനം ഉപയോഗിക്കാത്ത വരിക്കാരാണെങ്കിലും ഡാറ്റയ്ക്ക് പൈസ നൽകണം. ഈ ഉത്തരവ് വന്നതിലൂടെ ടെലിക്കോം കമ്പനികൾക്ക് വൻ തിരിച്ചടിയും സാധാരണക്കാർക്ക് നേട്ടവുമാണ്.

Also Read: ജീവന്റെ തുടുപ്പ് ബഹിരാകാശത്ത് സൃഷ്ടിക്കാൻ സാധിക്കുമോ?; പയർ വിത്തുകൾ ബഹിരാകാശത്ത് മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഓ

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ തുടങ്ങിയ ടെലികോം കമ്പനികൾ ട്രായുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വോയ്സ് ഒൺലി പ്ലാനുകൾ വരും ​ദിവസങ്ങളിൽ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News