ഞെട്ടിച്ച് വടിവേലു; വില്ലനായി ഫഹദ് ഫാസില്‍; മാരി സെല്‍വരാജിന്റെ ‘മാമന്നന്‍’ ട്രെയിലര്‍ പുറത്ത്

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന മാമന്നന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. വടിവേലുവും ഉദയനിധി സ്റ്റാലിനും ഒരുമിച്ചുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്.

Also Read- പിടികൂടാന്‍ കൊണ്ടുവന്ന ബാഗില്‍ കടിച്ചും ശക്തമായി ചീറ്റിയും പ്രതിരോധം; ഒടുവില്‍ രാജവെമ്പാലയ്ക്ക് പിടിവീണു; വീഡിയോ

കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്ത് കണ്ടിട്ടുള്ള വടിവേലു ഞെട്ടിക്കുന്ന പ്രകടനാണ് കാഴ്ചവെച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ വില്ലന്‍ കഥാപാത്രവും ത്രസിപ്പിക്കുന്നതാണ്. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Also Read- ‘ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രന്‍’; ബിജെപി വിട്ടതിന് ശേഷം അലി അക്ബറുടെ ഫേസ്ബുക് പോസ്റ്റ്

എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റെഡ് ജയന്റാണ് ചിത്രത്തിന്റെ നിര്‍മാണം. സോണി മ്യൂസികിനാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ്. തേനി ഈശ്വര്‍ ആണ് ഛായാഗ്രണം. ജൂണ്‍ 29ന് ചിത്രം തീയറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News