സംവിധായകനായി എസ് എൻ സ്വാമി; ട്രെയ്‌ലർ റിലീസ് ചെയ്തത് മെഗാസ്റ്റാർ

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സീക്രട്ടിന്റെ ട്രെയിലർ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്. തിരക്കഥാകൃത്ത് എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആയ സീക്രട്ടിൻ്റെ ട്രെയിലർ ജൂലൈ 18നാണ് റിലീസ് ചെയ്തത്. ട്രെയിലർ നൽകുന്ന സൂചന അനുസരിച്ച് നി​ഗൂഢത നിറച്ചുള്ള ഒരു മിസ്റ്ററി ത്രില്ലറാകും ചിത്രം.

ALSO READ: സ്വയം നശിക്കാതിരിക്കുക, ആരെയും നശിപ്പിക്കാതിരിക്കുക; ലഹരിക്കെതിരെയുള്ള ഹ്രസ്വചിത്രം ശ്രദ്ധേയം

അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്ത്, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും എസ് എൻ സ്വാമി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ജാക്സൺ ജോൺസൺ ഛായാഗ്രഹണവും, ബാസോദ് ടി ബാബുരാജ് എഡിറ്റിംഗും, ജേക്‌സ് ബിജോയ് സംഗീതവും ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ALSO READ: പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 120 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

സിബിഐ സീരീസ്, ഇരുപത് നൂറ്റാണ്ട്, ഓഗസ്റ്റ് 1, മൂന്നാം മുറ, നാടുവാഴികൾ, കളിക്കളം, അടിക്കുറിപ്പ്, ധ്രുവം തുടങ്ങിയ നിരവധി ഐക്കോണിക്ക് ത്രില്ലറുകളുടെ തിരക്കഥാകൃത്താണ് എസ്എൻ സ്വാമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News