എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മെഡിക്കല്‍ സംഘം പരിശോധിക്കുന്നു. ഗ്യാസ്‌ട്രോ എന്ററോളജി, ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ മാലൂര്‍ക്കുന്നിലെ പൊലീസ് ക്യാമ്പില്‍ എത്തി. ആരോഗ്യ നില തൃപ്തികരമെങ്കില്‍ തെളിവെടുപ്പ് നടപടികള്‍ ആരംഭിക്കും.
അതേസമയം കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്നാണ് വിവരം. ഷൊര്‍ണ്ണൂരില്‍ നിന്ന് പ്രാദേശികമായും ട്രയിനിനുള്ളിലും ചിലരുടെ സഹായം ലഭിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം.
അപകടത്തിലെ മൂന്ന് പേര്‍ മരണത്തില്‍ തനിക്ക് പങ്കില്ല എന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി അന്വേഷണസംഘത്തോട് വ്യക്തമാക്കിയത്. എന്നാല്‍ മൊഴി പൂര്‍ണ്ണ വിശ്വാസത്തില്‍ എടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
പ്രതിയുടെ ബ്ലഡ് സാമ്പിള്‍ ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. ബാഗില്‍ നിന്ന് കണ്ടെത്തിയ വസ്ത്രത്തിലെ മുടി ഉള്‍പ്പെടെ പ്രതിയുടേത് എന്ന് സ്ഥിരീകരിക്കാന്‍ കൂടിയാണ് പരിശോധന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here