തിരുവനന്തപുരം: കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിലേയ്ക്ക് വീണ് യുവതി മരിച്ചു. രാത്രി 7.45 നായിരുന്നു അപകടം സംഭവിച്ചത്. തമിഴ്നാട് മധുര സ്വദേശിനി കാർത്തികാ ദേവി (35) ആണ് മരിച്ചത്.
ക്രിസ്മസ് – പുതുവത്സര അവധി ആഘോഷിക്കാനായി ബന്ധുക്കളുമൊത്ത് തിരുവനന്തപുരത്ത് എത്തിയതായിരുന്നു യുവതി. തിരികെ നാട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്.
Also Read: കണ്ണൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ഒരു വിദ്യാർഥി മരിച്ചു
പുനലൂരിൽ നിന്നും മധുര വരെ പോകുന്ന പുനലൂർ – മധുര പാസഞ്ചർ ട്രെയിൻ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടപ്പോൾ ഓടി കയറാൻ യുവതി ശ്രമിച്ചു. എന്നാൽ ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേയ്ക്ക് യുവതി വീഴുകയായിരുന്നു.
Also Read: എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു
തൽക്ഷണം തന്നെ ട്രെയിൻ നിർത്തുകയും, യുവതിയെ ട്രെയിനിന് അടിയിൽ നിന്നും പുറത്തെടുക്കുകയും ചെയ്തു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here