രാജ്യത്തെ ഞെട്ടിച്ച 20 ട്രെയിന്‍ ദുരന്തങ്ങ‍ള്‍

വെള്ളിയാഴ്ച വൈകിട്ട് 7:20 നാണ്  രാജ്യത്തെ നടുക്കിക്കൊണ്ട്   ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 261 പേർ മരിച്ചതായും ആയിരത്തോളം ആളുകൾക്ക് പരുക്കേറ്റതായിട്ടുമാണ് ഒടുവിൽ പുറത്ത് വരുന്ന വിവരങ്ങൾ. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ദുരന്തനിവാരണ സേന, എയര്‍ഫോ‍ഴ്സ്, ഫയര്‍ഫോ‍ഴ്സ്, പൊലീസ് എന്നിവരോടൊപ്പം നാട്ടുകാരും ചേര്‍ന്ന് രക്ഷാദൗത്യം തുടരുകയാണ്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവര്‍ അപകട സ്ഥലത്തെത്തി  സ്ഥിതിഗതികള്‍ വിലയിരുത്തി.

ഷാലിമാർ ചെന്നൈ എക്സ്പ്രസും (കോറമണ്ഡൽ എക്സ്പ്രസ് ) ​ഗുഡ്സ് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. ബഹന​ഗർ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്. പാളം തെറ്റിയ ബോഗികള്‍ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂര്‍ ഹൗറ ട്രെയിനും വന്നിടിച്ചു. ഒടുവിൽ ലഭിക്കുന്ന (11.03 AM) റിപ്പോർട്ട് പ്രകാരം 261 പേർ മരിച്ചു എന്നാണ് വ്യക്തമാകുന്നത്.ആയിരത്തോളം ആളുകൾക്ക് പരുക്കുപറ്റി.

ALSO READ: തൃശൂർ ഡിസിസി സെക്രട്ടറി കെ.അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

ഇന്ത്യയില്‍ സംഭവിച്ച വൻ ട്രെയിൻ ദുരന്തങ്ങളുടെ പട്ടികയിലേക്ക് ബാലസോർ ട്രെയിൻ ദുരന്തവും ഉൾപ്പെട്ടിരിക്കുന്നു എന്ന വാർത്തയാണ് ദുരന്തഭൂമിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം രാജ്യത്ത് ഇതുവരെ 20 ട്രെയിന്‍ അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമായിരുന്നു 1981 ജൂണ്‍ 6ന് ബിഹാറിലെ മന്‍സിയില്‍ ബഗ്മതി നദിയിലേക്ക് ട്രെയിന്‍ മറിഞ്ഞുണ്ടായ അപകടം. ദുരന്തത്തിൽ 800 ല്‍ പരം പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.

1995 ആഗസ്റ്റ് 20 ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പുരുഷോത്തം എക്സ്പ്രസ് കാളിന്ദി എക്സ്പ്രസിലിടിച്ച് 400 പേർ മരണപ്പെട്ടതാണ് രാജ്യം നടുങ്ങിയ മറ്റൊരു വലിയ ട്രെയിൻ ദുരന്തം. അഞ്ഞൂറോളം പേരെ കണാതായി.

ALSO READ: മേക്കപ്പ് അല്പം കൂടിപ്പോയോ മമ്മി? അമ്മയെ തിരിച്ചറിയാന്‍ പറ്റാതെ നിലവിളിച്ച് മകൻ; വൈറലായി വീഡിയോ

മൻസി ട്രെയിൻ ദുരന്തം- 1981 ജൂണ്‍ 6ന് ബിഹാറിലെ മന്‍സിയില്‍ ബഗ്മതി നദിയിലേക്ക് ട്രെയിന്‍ മറിഞ്ഞ്  268 പേര്‍ മരിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിതെന്ന് കണക്കാക്കപ്പെടുന്നത്. അപകടത്തില്‍ 500ല്‍പരം യാത്രക്കാരെയാണ്  കാണാതായത് .

കാഗരി ട്രെയിൻ ദുരന്തം- 1986 മാര്‍ച്ച് 10ന് ബിഹാറിലെ കാഗരിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  50 പേരാണ് മരണപ്പെട്ടത്.

പെരുമൺ ദുരന്തം- 1988 ജൂലൈ കേരളത്തിലെ കൊല്ലം ജില്ലയിലെ പെരുമണ്‍ പാലത്തില്‍നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് അഷ്ടമുടി കായലിലേക്ക് മറിഞ്ഞ് 107 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്‍ജിന്‍ പെരുമണ്‍ പാലം പിന്നിട്ടശേഷം 14 ബോഗികള്‍ കായലിലേക്ക് പതിയ്ക്കുകയായിരുന്നു.

ലളിത്പൂർ ദുരന്തം- 1988 ഏപ്രിൽ 18ന് ഉത്തർപ്രദേശിൽ ലളിത്പുരിനു സമീപം കർണാടക എക്സ്പ്രസ് പാളം തെറ്റി 75 മരണം സംഭവിച്ചു.

പട്ന ഷട്ടിൽ ട്രെയിൻ ദുരന്തം- 1990 ഏപ്രില്‍ 16ന് പട്നയില്‍ ഷട്ടില്‍ ട്രെയിന്‍ കോച്ചിലുണ്ടായ തീപിടിത്തത്തില്‍ 70 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഡല്‍റ്റോങ്കുഞ്ച് ദുരന്തം- 1990 ജൂണ്‍ 25ന് ബിഹാറിലെ  ഡല്‍റ്റോങ്കുഞ്ച് മാന്‍ഗ്രയില്‍ ( ഇപ്പോള്‍ ഝാര്‍ഖണ്ഡ്)  ചരക്ക് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിച്ച് 60 പേര്‍ മരിച്ചു.

ദര്‍ബംഗ ദുരന്തം- 1992 ജൂലൈ 16ന് ബിഹാര്‍ ദര്‍ബംഗയിലുണ്ടായ അപകടത്തില്‍ 60 ജീവനുകള്‍ പൊലിഞ്ഞു.

ചബ്ര ദുരന്തം- 1993 സെപ്റ്റംബര്‍ 21ന് രാജസ്ഥാനിലെ ചബ്രയില്‍ കോട്ട-ബിന പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 71 മരണങ്ങളാണ് സംഭവിച്ചത്.

സേലം ദുരന്തം- 1995 മേയ് 14ന്  തമിഴ്നാട് സേലത്ത് മദ്രാസ് – കന്യാകുമാരി എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 52 മരണം.

രാജ്യത്തെ നടുക്കിയ ഇരട്ട ട്രെയിൻ ദുരന്തം-  1995ജൂണ്‍ 1ന്  പശ്ചിമബംഗാളിലും ഒഡിഷയിലും വ്യത്യസ്ത ട്രെയിന്‍ അപകടങ്ങളില്‍ 73 മരണം.

1995 ആഗസ്റ്റ് 20 ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പുരുഷോത്തം എക്സ്പ്രസ് കാളിന്ദി എക്സ്പ്രസിലിടിച്ച് 400 പേർ മരണപ്പെട്ട

ബിലാസ്പൂർ ദുരന്തം- 1997 സെപ്റ്റംബർ 14ന് അഹമ്മദാബാദ്–ഹൗറ എക്സ്പ്രസിന്‍റെ 5 കോച്ചുകൾ മധ്യപ്രദേശിലെ ബിലാസ്പുർ നദിയിൽ വീണ് 81 മരണം.

ഖന്ന ദുരന്തം- 1998 നവംബർ 26ന് പഞ്ചാബിലെ ഖന്നയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 212 മരണം.

ഗൈസാൽ ദുരന്തം- 1999 ഓഗസ്റ്റ് 2ന് അസമിലെ ഗൈസാലിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 290 മരണം.

കടലുണ്ടി ദുരന്തം- 2001 ജൂൺ 22ന് കോഴിക്കോട്ടുനിന്ന്‌ 6602 -ാം നമ്പർ മംഗളൂരു- ചെന്നൈ എക്‌സ്‌പ്രസ് കടലുണ്ടിപ്പാലത്തിനു മുകളിൽനിന്ന് പാളം തെറ്റി കടലുണ്ടി പുഴയിലേക്ക് പതിക്കുകയായിരുന്നു. ദുരന്തത്തിൽ വീണ് 52 മരിക്കുകയും 222 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഔറംഗാബാദ് ദുരന്തം- 2002 സെപ്റ്റംബർ 9 ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ ഹൗറ–ഡൽഹി രാജധാനി എക്സ്പ്രസിന്‍റെ ഒരു കോച്ച് നദിയിൽ വീണു 100 മരണം.

നക്സൽസ് ദുരന്തം- 2010 മേയ് 28ന് ബംഗാളിലെ നക്സൽസിൽ ജ്ഞാനേശ്വരി എക്സ്പ്രസ് പാളം തെറ്റി 148 മരണം

വിജയനഗരം ദുരന്തം- 2017 ജനുവരി 23ന് ആന്ധ്രയിലെ വിജയനഗരം ജില്ലയിൽ ട്രെയിൻ പാളം തെറ്റി;  39 മരണം.

ജോദ ഫഠക്ക് ദുരന്തം- 2018 ഒക്ടോബർ 20ന് പഞ്ചാബിലെ ജോദ ഫഠക്കിൽ ദസറ ആഘോഷങ്ങൾ കാണാൻ റെയിൽപാളത്തിൽ കയറിനിന്ന ആൾക്കൂട്ടത്തിലേക്കു ട്രെയിൻ പാഞ്ഞുകയറി 60 മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News