വീണ്ടും ട്രെയിനപകടം; ചണ്ഡിഗഡ്-ദീബ്രുഗഡ് എക്‌സ്പ്രസിന്റെ 12 കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ പാളം തെറ്റി, അപകടത്തില്‍ 4 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിനപകടം. ചണ്ഡിഗഡ്-ദീബ്രുഗഡ് എക്സ്പ്രസിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചണ്ഡിഗഡില്‍ നിന്ന് ദിബ്രൂഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പര്‍ ട്രെയിനാണ് ഗോണ്ടയില്‍ അപകടത്തില്‍ പെട്ടത്. ട്രെയിനിന്റെ നാല് എസി കോച്ചുകള്‍ ഉള്‍പ്പെടെ 12ഓളം കോച്ചുകളാണ് പാളം തെറ്റിയത്. ചില കോച്ചുകള്‍ തലകീഴായി മറിഞ്ഞിട്ടുമുണ്ട്. ഗോണ്ടയ്ക്കും. ജിലാഹിക്കും ഇടയിലുള്ള പികൗറിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകട കാരണം വ്യക്തമല്ല. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ 20 പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നുമാണ് റിപ്പോര്‍ട്ട്.

ALSO READ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പ്രഖ്യാപനങ്ങളുമായി സർക്കാർ

സംഭവത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. സംസ്ഥാന ദുരന്തനിവാരണ സേനയും ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംഭവത്തെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ലക്നൗ ഡിവിഷന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ഭാഗമായി രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും 11 ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News