എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്, മൊഴി നൽകാനെത്തിയ യുവാവിൻ്റെ പിതാവ് തൂങ്ങിമരിച്ച നിലയിൽ

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ NIA ക്ക് മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷെഫീക്കാണ് സ്വകാര്യ ഹോട്ടലില്‍ തുങ്ങിമരിച്ചത്. കേസിലെ പ്രധാന പ്രതിയായ ഷാരൂഖ് സെയ്ഫിയുടെ സുഹൃത്താണ് മൊഴി നല്‍കാനെത്തിയ മുഹമ്മദ് മോനിസ്.

കടവന്ത്രയിലെ സ്വകാര്യ ഹോട്ടലില്‍ പതിനാറാം തിയതിയാണ് മുഹമ്മദ് മോനിസും പിതാവ് മുഹമ്മദ് ഷാഫിഖും മുറിയെടുത്തത്. കേസിലെ പ്രധാനപ്രതിയായ ഷാരൂഖ് സെയ്ഫിയുടെ സുഹൃത്താണ് മരിച്ച മുഹമ്മദ് ഷാഫിഖിന്റെ മകന്‍ മോനിസ്. മോനിസില്‍ നിന്ന് ഇന്നലെയും NIA മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്ന് മൊഴി നല്‍കാന്‍ എത്താനിരിക്കെയാണ് പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി മോനിസ് അറിയിക്കുന്നത്. ഹോട്ടലിലെ ശുചിമുറിയില്‍ പൈപ്പില്‍ കെട്ടിതൂങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തീ മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ഷാഫിഖിന്റെ മകന്‍ മോനിസ് കടവന്ത്ര സ്റ്റേഷനിലാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News