മുഖത്ത്‌ മുറിവേറ്റ പാടുകൾ, രക്ഷപ്പെടാൻ ശ്രമിക്കവേ ഷാറൂഖിന്റെ അറസ്റ്റ്

കേരളം മാത്രമല്ല രാജ്യം മുഴുവൻ ഉറ്റുനോക്കുകയായിരുന്നു ഷാറൂഖ്‌ സെയ്ഫി എന്ന പ്രതിയെ.
മഹാരാഷ്ട്രയിലെ രത്നഗിരി സിവിൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. ശരീരത്തിൽ പൊള്ളലേറ്റതിന്റേയും മുറിവേറ്റതിന്റേയും പാടുകളുണ്ട്.

Also Read: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്, ഷഹറൂഖ്‌ സെയ്ഫി പിടിയിൽ

രത്നഗിരി ആർപിഎഫിന്റെ കസ്റ്റഡിയിലാണ് പ്രതി ഇപ്പോളുള്ളത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇയാൾ പിടിയിലായതെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയേക്കും. പ്രതിയും കുടുംബാംഗങ്ങളും എൻഐഎയുടെ നിരീക്ഷണത്തിലാണ്. ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. രാജ്യത്തെത്തന്നെ ഞെട്ടിച്ച കേസിൽ മൂന്നുപേരാണ് മരിച്ചത്. 9 പേർക്ക് പരുക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News