ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎക്ക് കൈമാറി

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎക്ക് വിട്ടുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. കേസ് ഡയറി, അനുബന്ധരേഖകൾ, തൊണ്ടി സാധനങ്ങൾ എന്നിവയടക്കം  ഉടനടി എൻഐഎക്ക് കൈമാറാനാണ് നിർദേശം. കേസില്‍ യുഎപിഎ ചുമത്തിയതോടെയാണ് എന്‍ഐഎ അന്വേഷണത്തിന് വഴിയൊരുങ്ങിയത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിയ ഘട്ടത്തിൽതന്നെ എൻഐഎ ഉൾപ്പെടെയുളള കേന്ദ്ര ഏജൻസികൾ കേസുമായി ബന്ധപ്പെട്ട് വിവരശേഖരണം തുടങ്ങിയിരുന്നു.

ട്രെയിൻ തീവയ്പ്പ് നടന്ന ദിവസമായ ഏപ്രിൽ രണ്ടിനു ശേഷം ഷാറൂഖ് സെയ്ഫി നടത്തിയ നീക്കങ്ങളാണ് എൻ.ഐ.എ പരിശോധിച്ചു വരുന്നത്. ഇതിനൊപ്പം ഇയാളുടെ കഴിഞ്ഞ 10 വർഷത്തെ ജീവിതം, പOനം, തൊഴിൽ എന്നിവ സംബന്ധിച്ചും പരിശോധന നടക്കുന്നുണ്ട്. നിലവിൽ ആദ്യം അന്വേഷണം നടത്തിയ പൊലീസിന് ഷാറൂഖ് നൽകിയ മൊഴി കളവാണെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രാഥമിക നിഗമനം. ഇത്തരം കുറ്റകൃത്യം സ്വന്തം നിലയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ശേഷിയുള്ള ആളല്ല ഷാറൂഖ് എന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News