തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം? ബംഗ്ലാദേശില്‍ ട്രെയിന് തീപിടിച്ച് അഞ്ച് മരണം

ബംഗ്ലാദേശിലെ പടിഞ്ഞാറന്‍ നഗരമായ ജെസ്സോറില്‍ നിന്നും ധാക്കയിലേക്ക് വന്ന ട്രെയിനിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബെനാപോള്‍ എക്‌സ്പ്രസ് ട്രെയിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചു. പ്രധാനമന്ത്രി ഷേക്ക് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്ന സംശയം ഉയരുകയാണ്. രാജ്യത്തെ പ്രതിപക്ഷം ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്.

ALSO READ: ഗാന്ധിജിയുടെ പാർട്ടിക്ക് ഗോഡ്സെയുടെ പാർട്ടി വിളിച്ചാൽ പോകാൻ കഴിയുന്നതെങ്ങനെയാണ്? രാമക്ഷേത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ ബിനോയ് വിശ്വം

ധാക്കയിലെ മെഗാസിറ്റിയില്‍ മെയിന്‍ റെയില്‍ ടെര്‍മിനലിന് സമീപമുള്ള ഗോപിബാഗിലാണ് സംഭവം. തീആളിപടര്‍ന്നതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ മറ്റു ബോഗികളിലേക്കും പടര്‍ന്നു. ഇന്ത്യക്കാരും ട്രെയിന്‍ യാത്ര ചെയ്തിരുന്നെന്നാണ് വിവരം. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബിഎന്‍പിയെയാണ് പൊലീസും സര്‍ക്കാരും സംശയിക്കുന്നത്. കഴിഞ്ഞമാസവും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് നാലു പേരാണ് വെന്തുമരിച്ചത്. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളികളയുകയാണ് ബംഗ്ലദേശ് നാഷണല്‍ പാര്‍ട്ടി നേതാക്കള്‍.

ALSO READ: എല്ലായിടത്തും വസ്ത്രപ്രദര്‍ശനം നടത്തുന്നയാളായി പ്രധാനമന്ത്രി മാറി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here