ഒഡിഷയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തമുണ്ടായി. പരിഭ്രാന്തിയിലായ യാത്രക്കാർ ഇറങ്ങിയോടിയെങ്കിലും തീപിടിത്തത്തിൽ ആളപായമില്ല.
ദുർഗ് – പുരി എക്സ്പ്രസ്സിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രിയോടെ ട്രെയിൻ ഖാരിയര്‍ റോഡ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ബി 3 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ബ്രേക്ക് പാഡ് ഉരസിയാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. സംഭവം ഉണ്ടായയുടനെ റെയിൽവെ അധികൃതർ സമയോചിതമായി ഇടപെട്ടു. ഒരു മണിക്കൂറിനുള്ളിൽ തീ കെടുത്തി അറ്റകുറ്റപ്പണികൾ തീർത്ത ശേഷം ട്രെയിൻ യാത്ര തുടർന്നു.
അതേസമയം, ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിന്‍ ദുരന്തത്തില്‍ കൊറോമണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍ പെടുന്നതിന് തൊട്ടുമുമ്പുള്ളതും പിന്നീട് അപകടത്തില്‍ പെടുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഏതെങ്കിലും യാത്രക്കാരന്‍ പകര്‍ത്തിയതാകാം ദൃശ്യങ്ങളെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ട്രെയിനില്‍ ആളുകള്‍ ഇരിക്കുന്നതും തൂപ്പുകാരന്‍ ട്രെയിന്‍ വൃത്തിയാക്കുന്നതുമായ ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്.തുടര്‍ന്ന് വണ്ടി അപകടത്തില്‍ പെടുന്നതും ആളുകള്‍ നിലവിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ALSO READ: കാരണം കണ്ടെത്താനാകാതെ ഒഡീഷ ട്രെയിന്‍ അപകടം, ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും
പെട്ടെന്നൊരു വിറയലും ക്യാമറ ഷെയ്ക്കാകുന്നതും ആളുകള്‍ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും ഒഡീഷ ടിവിയാണ് പുറത്തുവിട്ടത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here