പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളംതെറ്റി; അപകടത്തിൽപെട്ടത് സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർ ഫാസ്റ്റ്

howrah-train-derailment

പശ്ചിമ ബംഗാളിലെ ഹൗറയ്ക്ക് സമീപം ഇന്ന് രാവിലെ ട്രെയിൻ പാളം തെറ്റി. സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്. കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള നാല്‍പൂരിലാണ് പ്രതിവാര പ്രത്യേക ട്രെയിന്‍ അപകടത്തിൽ പെട്ടത്.

Read Also: കല്ലേറില്‍ വന്ദേഭാരതിന്റെ ജനല്‍ തകര്‍ന്നു; ഉത്തരാഖണ്ഡില്‍ ഒരാള്‍ അറസ്റ്റില്‍

പാളം തെറ്റിയ നാല് കോച്ചുകളില്‍ ഒരു പാഴ്സല്‍ വാനും ഉള്‍പ്പെടുന്നു. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

News Summary: Four coaches of the Secunderabad-Shalimar Superfast Express derailed near Howrah in West Bengal this morning. The weekly special train derailed in Nalpur, about 40 km from Kolkata. The four coaches that derailed also included a parcel van. No casualties or injuries have been reported so far, South Eastern Railway officials have confirmed.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News