ബിഹാറിലെ ഗയയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പാടത്തിനു നടുവിൽ ട്രെയിൻ എൻജിൻ കണ്ടതോടെ നാട്ടുകാർക്ക് കൗതുകമായി. വസീർഗഞ്ച് സ്റ്റേഷനും കോൽന ഹാൾട്ടിനുമിടയിലുള്ള രഘുനാഥ്പൂർ ഗ്രാമത്തിലെ വയലിലാണ് പാളം തെറ്റിയ ട്രെയിൻ വന്നു നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ALSO READ: നാളെയാണ്…നാളെയാണ്; കിയ കാർണിവലിന്റെ ബുക്കിങ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം
കോച്ചുകളില്ലാതെ ഓടിക്കൊണ്ടിരുന്ന എൻജിൻ ലൂപ്പ് ലൈനിൽ ഗയയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ട്രാക്കിൽ നിന്ന് തെന്നിമാറുകയായിരുന്നു. പാളം തെറ്റിയതിന് പിന്നാലെ പാടത്തിന് നടുവിൽ വന്നു നിന്ന എഞ്ചിൻ കണ്ടതോടെ നാട്ടുകാർ തടിച്ചുകൂടുകയായിരുന്നു.
ALSO READ: ട്രംപോ കമലയോ? അമേരിക്കയിൽ വേറിട്ടൊരു ‘കുക്കീസ് പോൾ’ നടത്തി ബേക്കറിയുടമ
വയലുകൾ ഉഴുതുമറിക്കാൻ ട്രെയിനുകൾ വന്നു എന്ന ക്യാപ്ഷ്യനോടെ ട്രോളുകളടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതേസമയം പാടത്ത് നിന്നും തിരികെ പാളത്തിലേക്ക് ട്രെയിൻ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.പിന്നീട് റെയിൽവേ ദുരിതാശ്വാസ സംഘം സംഭവസ്ഥലത്തെത്തി പാളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here