ബോംബെയിലേക്ക് എത്തിക്കേണ്ട എൻജിൻ രാജസ്ഥാനിലെ പെട്രോൾ പമ്പിൽ, ‘പൊക്കിയ’ കരാറുകാരനെ കണ്ടെത്തി പൊലീസ്

മുംബൈയിലേക്ക് കൊണ്ടുവരുന്ന വഴി കാണാതായ ട്രെയിൻ എൻജിൻ രാജസ്ഥാനിൽനിന്ന് കണ്ടെത്തി. കൽക്ക – ഷിംല മീറ്റർ ഗേജ് തീവണ്ടിയുടെ എൻജിനാണ് ഇത്തരത്തിൽ കരാറുകാരൻ ഏൽപ്പിക്കാതെ തടഞ്ഞുവെച്ചത്. കരാർത്തുകയെക്ലുറിച്ചുള്ള താരകമാണെന്നാണ് വിവരം.

ALSO READ: അജിത് ഡോവലും നിര്‍മ്മല സീതാരാമനും, ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക

എഞ്ചിനെത്തിക്കാൻ കരാറെടുത്ത കമ്പനികൾ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. മുംബൈയിൽനിന്ന് കൽക്കയിലേക്കും തിരിച്ചുമായിരുന്നു കരാർ. എന്നാൽ കരാറെടുത്ത കമ്പനി രാധാ റോഡേഴ്സ് എന്ന മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. ഏപ്രിൽ 27ന് ഇവർ എഞ്ചിൻ കൽക്കയിൽ എത്തിച്ചു. എന്നാൽ തിരികെ കൊണ്ടുവരേണ്ട എഞ്ചിനുമായി ഉപകരാറെടുത്ത രാധാ റോഡേഴ്സ് എന്ന കമ്പനി മുങ്ങുകയായിരുന്നു.

ALSO READ: “തീയേറ്റർ കുലുങ്ങും”, മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ച് ടിനു പാപ്പച്ചന്‍

ഉപകരാറുകാരൻ മുഴുവൻ തുകയും മുൻകൂട്ടി തരണമെന്നു കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് എഞ്ചിന്‍ തട്ടിക്കൊണ്ട് പോകാന്‍ കാരണമായത്. സാധനം എത്തിയാൽ മുഴുവൻ തുകയും തരാമെന്ന് കരാറുകാരൻ പറഞ്ഞെങ്കിലും ഒരു ലക്ഷം നൽകേണ്ട സ്ഥാനത്ത് ഇനി 60000 രൂപ അധികം തരണമെന്ന ആവശ്യം കൂടി ഉപകരാറുകാരൻ മുന്നോട്ടുവെച്ചു. കൽക്കത്തയിലേക്ക് കൊണ്ടുപോയ എഞ്ചിന് ചെറിയ കേടുപാട് പറ്റിയെന്നും അതിന്‍റെ പിഴ നൽകേണ്ടി വന്നെന്നുമായിരുന്നു ന്യായം. ഒടുവിലാണ് വിഷയം പൊലീസിലെത്തുന്നത്.

ALSO READ: ചാന്ദ്രയാൻ 3: ‍വ്യാ‍ഴാ‍ഴ്ച കൗണ്ട്ഡൗണ്‍, വിക്ഷേപണം വെള്ളിയാ‍ഴ്ച

അന്വേഷണം ആരംഭിച്ച പൊലീസ് ഒടുവിൽ ഉപകരാറുകാരനെ കണ്ടെത്തി. ഇതിന് പിന്നാലെ എഞ്ചിന്‍ രാജസ്ഥാനിൽ ഉണ്ടെന്ന വിവരം കിട്ടി. രാജസ്ഥാനിലെ ഒരു പെട്രോൾ പമ്പിൽ നിന്നാണ് ഒടുവിൽ ട്രെയിൻ എഞ്ചിൻ കണ്ടുകിട്ടിയത്. തിരിച്ച് മുംബൈയിൽ എത്തിച്ച എൻജിൻ ഇപ്പോൾ ആളുകൾക്ക് ഒരു കൗതുകക്കാഴ്ചയാണ്.

വിശ്വാസ വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഉപകരാർ എടുത്ത കമ്പനിക്കെതിരെ കേസുകൾ ചുമത്തിയിട്ടുള്ളത്. ട്രെയിലറിൽ സൂക്ഷിച്ചിരിക്കുന്ന എഞ്ചിൻ ഏകദേശം 5 കോടിയോളം രൂപ വിലമതിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News