എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്കുമേല്‍ കൊലക്കുറ്റം ചുമത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ നല്‍കും.
വ്യാഴാഴ്ച നടന്ന വൈദ്യപരിശോധനയില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് കരള്‍ സംബന്ധമായ അസുഖംകണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്രാന്‍സിറ്റ് വാറണ്ടില്‍ എത്തിച്ച പ്രതിയെ ഇതിനാല്‍ കോടതിയില്‍ ഹാജരാക്കാന്‍കഴിഞ്ഞിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിരാവിലെ ആശുപത്രിയില്‍ എത്തി കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം ഷാറൂഖിന് സാരമായ ആരോഗ്യ പ്രശനങ്ങള്‍ ഇല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഷാറൂഖിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘം നീങ്ങുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യവുമായി പൊലീസ് ഇന്ന്തന്നെ കോടതിയെ സമീപിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here