ട്രെയിനില്‍ തീവെച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ യാത്രക്കരെ തീകൊളുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ച ബാഗില്‍ ഉണ്ടായിരുന്നത് ഇയാളുടെ മൊബൈല്‍ ഫോണ്‍ എന്നാണ് സൂചന. അതേസമയം കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ട്രെയിന്‍ തീവെപ്പ് കേസില്‍ കാണാമറയാതിരിക്കുന്ന പ്രതിയെ എത്രയും വേഗം വെളിച്ചത് കൊണ്ടുവരാനാണ് പൊലീസ് ലക്ഷ്യം വെക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെനിയോഗിച്ചത്. 18 അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്. നിലവില്‍ നോയിഡ സ്വദേശി ഷഹറൂഖ്‌സെയ്ഫിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

പ്രതിയുടെതെന്ന് സംശയിക്കുന്ന ബാഗില്‍ ഉണ്ടായിരുന്നത് ഷഹറൂഖിന്റെ മൊബൈല്‍ ഫോണ്‍ എന്നാണ് സൂചന. മൊബൈലിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയില്‍ നിന്ന് വാങ്ങിയ ഫോണ്‍ എന്നാണ് വിവരം. പ്രതി ഇതരസംസ്ഥാനത്ത് നിന്നുള്ള ആളാണോ എന്ന സംശയമാണ് ദൃക്സാക്ഷികളും പങ്കുവെച്ചത്.

അതേസമയം പ്രതിയുടെ രേഖാചിത്രം അടിസ്ഥാനപ്പെടുത്തിയും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. രേഖാചിത്രവുമായി സാമ്യം തോന്നുന്നവരെ പൊലീസ് വിളിച്ചു വരുത്തുന്നുണ്ട്. ഇതിന് പുറമെ സിസിടിവി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. എത്രയും വേഗം പ്രതിയിലേക്ക് എത്താന്‍ കഴിയുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News