എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് മാലൂര്‍കുന്ന് പൊലീസ് ക്യാമ്പിലായിരുന്നു പ്രാഥമിക ചോദ്യം ചെയ്യല്‍. ഉദ്ദേശത്തെ കുറിച്ച് വ്യക്തമായ മറുപടി പറയാതെ ഷാറൂഖ് സെയ്ഫി ഒഴിഞ്ഞുമാറിയതായാണ് ലഭിക്കുന്ന വിവരം.

രാവിലെ 6 മണിയോടെയാണ് പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പില്‍ എത്തിച്ചത്. അരമണിക്കൂറിനകം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എം ആര്‍ അജിത്ത്കുമാര്‍, ഉത്തരമേഖലാ ഐ ജി നീരജ്കുമാര്‍ ഗുപത, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ പോലീസ് ക്യാമ്പിലെത്തി. തുടര്‍ന്ന് പ്രാഥമിക ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

കേരളത്തില്‍ എത്തിയത് ആദ്യമായെന്ന് ഷാറൂഖ് സെയ്ഫി പറഞ്ഞു. തീ വയ്പ്പിന് ശേഷം രക്ഷപ്പെട്ടത് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തന്നെയെന്നാണ് ഷാറൂഖ് പറയുന്നത്. ഉദ്ദേശത്തെ കുറിച്ച് വ്യക്തമായ മറുപടി പറയാതെ ഷാറൂഖ് സെയ്ഫി ഒഴിഞ്ഞുമാറിയതായാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ ഇതൊന്നും പോലീസ് മുഖവിലക്കെടുത്തിട്ടില്ല.

അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ കൂടി ഉള്‍പ്പെടുത്തി ചോദ്യാവലി തയ്യാറാക്കി വിശദമായ ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. ഇതോടെ പൊലീസ് തേടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും. വധശ്രമം, സ്‌ഫോടക വസ്തു നിരോധന നിയമം , തീവയ്പ്പിനെതിരായ റയില്‍വേ നിയമം തുടങ്ങി അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കോഴിക്കോട് റെയില്‍വെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണനയിലുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായ തെളിവെടുപ്പ് നടത്തും. എലത്തൂരിലും ടെയില്‍ ബോഗികള്‍ സൂക്ഷിച്ച കണ്ണൂരിലും പ്രതിയെ എത്തിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രതിയുടെ വൈദ്യ പരിശോധന ഒരു മണിക്കൂറിലധികം നീണ്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News