ടിക്കറ്റ് എടുക്കേണ്ടാത്ത, യാത്ര ചെലവിന് ഒരുരൂപ പോലും ആവശ്യമില്ലാത്ത സൗജന്യയാത്ര അനുവദിക്കുന്ന ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയുമോ ? എല്ലാ ദിവസവും സർവ്വീസ് നടത്തുന്ന ഒര രൂപപോലും ടിക്കറ്റിനായി വേണ്ടാത്ത ചെക്കിങ്ങിന് ടിടിഇ പോലും ഇല്ലാത്ത ട്രെയിൻ. ഭക്രാ-നംഗല്‍ ട്രെയിൻ എന്നാണ് ഈ സൗജന്യ ട്രെയിനിന്റെ പേര്.
കഴിഞ്ഞ 75 വർഷമായി ഈ ട്രെയിൻ സർവ്വീസ് നമ്മുടെ രാജ്യത്തുണ്ട്. നംഗലില്‍ നിന്ന് യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ് ട്രെയിൻ സർവ്വീസ് ആദ്യമായി ആരംഭിച്ചത്. പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിർത്തികളിലൂടെ ഭക്രയ്ക്കും നംഗലിനും ഇടയിലാണ് ഈ ട്രെയിൻ സർവ്വീസ്.
Also Read : ഇതെന്താ മുടി പിന്നിയിട്ട പോലുള്ള ടൈയോ? വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും, സ്‌റ്റൈലിഷ് ലുക്കില്‍ കരണ്‍ ജോഹര്‍
ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ സത്‌ലുജ് നദി മുറിച്ചുകടന്നാണ് പോകുന്നത്. എല്ലാദിവസവും രാവിലെ 7.05-ന് നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.20-ന് ഭക്രയില്‍ എത്തും. വൈകുന്നേരം 3.05-നാണ് മറ്റൊരു ട്രിപ്പുള്ളത്. ഇത് 4.20 ആകുമ്പോഴേക്ക് ഭക്രയിലെത്തും.
25 ഗ്രാമങ്ങള്‍ ചുറ്റിപോകുന്ന ഈ സർവ്വീസില്‍ ഏകദേശം മുന്നൂറോളം ആളുകള്‍ ഈ ട്രെയിനിനെ ആശ്രയിക്കുന്നു. 27.3 കിലോമീറ്റർ മാത്രം ദൂരം വരുന്ന ഈ സർവ്വീസിനെ കൂടുതലും ഉപയോഗപ്പെടുത്തുന്നത് തൊഴിലാളികളും സ്‌കൂള്‍ കോളേജ് വിദ്യാർത്ഥികളുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here