മദ്യ ലഹരിയില്‍ കിടന്നുറങ്ങിയത് പാളത്തില്‍; യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു

കൊല്ലം- ചെങ്കോട്ട പാതയില്‍ പാളത്തില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു. അച്ചന്‍കോവില്‍ സ്വദേശി പുത്തന്‍വീട്ടില്‍ റെജി(39)യെയാണ് ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചത്.

Also read- വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കാൻ മറക്കരുത്; അപകടം പതിയിരിക്കുന്നതിങ്ങനെ

ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കൊല്ലത്ത് നിന്ന് പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇസ്‌ഐ ആശുപത്രിക്ക് സമീപമെത്തിയപ്പോള്‍ യുവാവ് പാളത്തിന്റെ മധ്യത്തില്‍ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടു. സ്പീഡ് കുറവായിരുന്നതിനാല്‍ ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് ലോക്കോ പൈലറ്റും യാത്രികരും ചേര്‍ന്ന് യുവാവിനെ പാളത്തില്‍ നിന്ന് പിടിച്ചുമാറ്റി എഴുകോണ്‍ പൊലീസില്‍ ഏല്‍പിച്ചു. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also read- കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ്സുകളിൽ വളയം പിടിക്കാൻ ഇനി വനിതകളും

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മഴയോടൊപ്പം വീശിയ ശക്തമായ കാറ്റില്‍ പ്രദേശത്തെ പാളത്തില്‍ മരങ്ങള്‍ ഒടിഞ്ഞുവീണിരുന്നു. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ വേഗം കുറച്ചുപോകാന്‍ നിര്‍ദേശമുണ്ടായിരുന്നു. ട്രെയിന്‍ വേഗം കുറച്ചുവന്നതാണ് യുവാവിന് രക്ഷയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News