തീവണ്ടിയിലെ മോഷ്ടാക്കാൾക്ക് ഐ ഫോൺ വേണ്ട കാരണം, പിടിക്കപ്പെടാൻ സാധ്യത കൂടുതലാണ്. എന്നാൽ ലാപ്ടോപ് കണ്ടാൽ ഉറപ്പായും തൂക്കിയിരിക്കും. മോഷണംപോകുന്ന ലാപ്ടോപ്പുകളിൽ, പരാതി നൽകിയാലും തിരിച്ചുകിട്ടുന്നത് വളരെ കുറച്ചുമാത്രമാണ്. പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതാണ് ലാപ്ടോപ് മോഷ്ടാക്കൾക്ക് പ്രിയപ്പെട്ടതാക്കുന്നത്.
ഇതരസംസ്ഥാനക്കാരാണ് തീവണ്ടി മോഷ്ടാക്കളിലേറെയും. എ.സി., റിസർവേഷൻ കോച്ചുകളാണ് മോഷണം നടത്താൻ ഇഷ്ടസ്ഥലങ്ങൾ. ‘എക്സിക്യുട്ടീവ്’ ഗെറ്റപ്പിൽ ലാപ്ടോപ്പ് ബാഗുമായാണ് എത്തുന്നത്. കൗണ്ടറിൽനിന്ന് സ്ലീപ്പർ ടിക്കറ്റെടുക്കും എന്നിട്ട് ടി.ടി.ഇ.യെക്കണ്ട് കൂടുതൽ പണം നൽകി എ.സി.ടിക്കറ്റ് തരപ്പെടുത്തിയെടുക്കും. തിരിച്ചറിയൽ രേഖ നൽകിയാലെ മുൻകൂട്ടി ടിക്കറ്റെടുക്കാൻ സാധിക്കൂ എന്നുള്ളതിനാലാണ് ഈ രീതിയിൽ ടിക്കറ്റ് എടുക്കുന്നത്.
Also Read: ഒൻപതുവയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിനെ കുട്ടിയുടെ അച്ഛൻ അടിച്ചുകൊന്നു
മൊബൈലും ലാപ്ടോപ്പും സുരക്ഷിതമായി വെക്കാതെ ഉറങ്ങുന്നവരാണ് മോഷണത്തിന് ഇരയാകുന്നവർ. മൊബൈൽ ഫോണുകളുടെ ലോക്ക് അഴിച്ചുകൊടുക്കുന്ന സംഘം പെരുമ്പാവൂരിലുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ലാപ്ടോപ്പിന് ബ്രാൻഡും നിലവാരവും അനുസരിച്ചാണ് പ്രതിഫലം. ഐ ഫോണിന് 15,000 മുതൽ 25,000 രൂപവരെയും ആൻഡ്രോയ്ഡ് ഫോണിന് 500 മുതൽ 2000 വരെയുമാണ് മോഷണസാധനങ്ങൾക്ക് ലഭിക്കുക.
Also Read: ഡോക്ടറെന്ന വ്യാജേന ശസ്ത്രക്രിയ; വീട്ടിലെത്തി വൃദ്ധക്ക് കാൽമുട്ടിൽ സർജറി, പ്രതിയെത്തേടി മുംബൈ പൊലീസ്
തീവണ്ടിയിൽ മോഷണം നടന്നാൽ, കേസ് രജിസ്റ്റർചെയ്ത് അന്വേഷണം കുറവാണ്. നഷ്ടപ്പെട്ട സാധനത്തിന്റെ വിലയെക്കാൾ കൂടുതൽ തുക കേസന്വേഷണത്തിന് ചെലവാകുമെന്നതിനാൽ ‘അന്വേഷിക്കാ’മെന്ന മറുപടി നൽകി പരാതിക്കാരെ മടക്കുകയാണ് ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here