‘ഇതിലും ഭേദം കട്ടപ്പാരയെടുക്കുന്നത്’; ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ വന്‍ കൊള്ളയെന്ന് യാത്രക്കാര്‍

train-ticket-cancellation

ഓണ്‍ലൈന്‍ റിസര്‍വ് ചെയ്ത ട്രെയിന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ വൻ നഷ്ടമാണ് യാത്രക്കാര്‍ക്കുണ്ടാകുകയെന്ന് പരാതി. പ്രധാനമായും യാത്ര തുടങ്ങുന്നതിന് എത്ര സമയം മുമ്പാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നത്, ഏത് ക്ലാസിലാണ് ടിക്കറ്റ് എടുത്തിരിക്കുന്നത് എന്നിവയെ അടിസ്ഥാനമാക്കിയാണ് റീഫണ്ട് നില.

കണ്‍ഫേം ടിക്കറ്റാണെങ്കില്‍ പോലും യാത്ര തുടങ്ങുന്നതിനു 4 മണിക്കൂര്‍ മുമ്പെങ്കിലും ക്യാന്‍സല്‍ ചെയ്തില്ലെങ്കില്‍ ചില്ലിക്കാശ് കിട്ടില്ല. ട്രെയിന്‍ യാത്ര ആരംഭിക്കുന്ന സമയത്തേക്കാളും 48 മണിക്കൂര്‍ മുമ്പാണെങ്കില്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കിയ ശേഷമുള്ള തുക ലഭിക്കും. എല്ലാത്തരം ക്യാന്‍സലേഷനും ടിക്കറ്റ് ചാര്‍ട്ട് തയാറാക്കുന്നതു വരെയേ നടക്കൂ. ഉച്ചയ്ക്ക് 12 മണി വരെയുള്ള സമയത്തിനുള്ളില്‍ പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് തലേന്ന് രാത്രിയാണ് റെയില്‍വേ ചാര്‍ട്ട് തയാറാക്കുക.

Read Also: റെയില്‍-വ്യോമ ഗതാഗതം താറുമാറില്‍; തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ

എസി ഫസ്റ്റ് ക്ലാസിന് 240 രൂപയും എസി സെക്കന്റ് ക്ലാസിന് 200 രൂപയും എസി മൂന്നാം ക്ലാസിനും 3 ഇക്കോണമിക്കും എസി ചെയര്‍ കാറിനും 180 രൂപയും സ്ലീപ്പര്‍ ടിക്കറ്റിന് 120 രൂപയും സെക്കന്‍ഡ് ക്ലാസിന് 60 രൂപയുമാണ് ക്യാൻസലേഷന്‍ ചാര്‍ജ്. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിലാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതെങ്കില്‍ ക്യാന്‍സലേഷന്‍ ചാര്‍ജിനൊപ്പം ടിക്കറ്റ് നിരക്കിന്റെ 25 ശതമാനവും ഈടാക്കും. 12 മണിക്കൂറിനും നാലു മണിക്കൂറിനും മുമ്പാണെങ്കില്‍ പകുതി ടിക്കറ്റ് നിരക്കും ക്യാൻസലേഷൻ ചാര്‍ജും പിടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News