യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാക്രമീകരണങ്ങളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരം സെന്‍ട്രലില്‍ വന്നു പോകുന്ന നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.

ഇന്റര്‍സിറ്റി എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ്, ചെന്നൈ മെയില്‍, അമൃത എക്സ്പ്രസ് എന്നിവ കൊച്ചുവേളിയിലും കൊല്ലം ജംഗ്ഷന്‍- തിരുവനന്തപുരം സെന്‍ട്രല്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് കഴക്കൂട്ടം സ്റ്റേഷനിലും സര്‍വീസ് അവസാനിപ്പിച്ചു.

തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസ് വൈകിട്ട് 6.45 നും ചെന്നൈ മെയില്‍ വൈകിട്ട് 3.05 നും കൊച്ചുവേളിയില്‍ നിന്നുമായിരിക്കും സര്‍വീസ് ആരംഭിക്കുക.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനം പവര്‍ഹൗസ് റോഡ് ഗേറ്റ് വഴി മാത്രമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News