യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

മണ്‍സൂണ്‍ കാരണം കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

മാറ്റിയ സമയക്രമം ഇങ്ങനെ:

രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക.

എറണാകുളം- പൂനെ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് രാവിലെ 9.10ന പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക. എറണാകുളം – ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് രാവിലെ 9.10ന പകരം പുലര്‍ച്ചെ 4.50നാകും പുറപ്പെടുക. രാവിലെ 9.10ന് പുറപ്പെടേണ്ട കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ് രാവിലെ 7.45ന് പുറപ്പെടും.

കൊച്ചുവേളി – ഇന്തോര്‍ എക്സ്പ്രസ് രാവിലെ 11.15ന് പകരം രാവിലെ 9.10ന് പുറപ്പെടും. കൊച്ചുവേളി – പോര്‍ബന്തര്‍ എക്സ്പ്രസ് രാവിലെ 11.15ന് പകരം രാവിലെ 9.10ന് പുറപ്പെടും. എറണാകുളം- ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് ഉച്ചയ്ക്ക് 1.25ന് പകരം രാവിലെ 10.10ന് പുറപ്പെടും. രാവിലെ 10.40ന് പുറപ്പെടേണ്ട എറണാകുളം- മഡ്ഗാവ് സൂപ്പര്‍ ഫാസ്റ്റ് ഉച്ചക്ക് 1.25നായിരിക്കും പുറപ്പടുക.

രാവിലെ 7.15ന് പുറപ്പെടേണ്ട തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീന്‍ രാജധാനി ഉച്ചക്ക് 2.40നും എറണാകുളം – അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസ് രാത്രി 8.25ന് പകരം വൈകീട്ട് 6.50നും, രാവിലെ 12. 50ന് പുറപ്പെടേണ്ട തിരുവനനന്തപുരം സെന്‍ട്രല്‍ – ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് രാത്രി പത്തുമണിക്കുമായിരിക്കും പുറപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News