ഓണക്കാലത്തെ ട്രെയിന്‍ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. മലബാറിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യമുന്നയിച്ച് കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചു.കണ്ണൂര്‍ ജില്ലയിലെ മൂന്ന് പ്രധാന സ്റ്റേഷനുകളിലേക്കാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
Also Read: തുവ്വൂര്‍ കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ അറസ്റ്റില്‍
ഓണക്കാലത്ത് കടുത്ത യാത്രാ ദുരിതമാണ് മറുനാടന്‍ മലയാളികള്‍ നേരിടുന്നത്.നാട്ടിലേക്ക് എത്താന്‍ ആവശ്യത്തിന് ടെയിനുകള്‍ ഇല്ലാത്തതിനാല്‍ വലിയ തുക നല്‍കി ബസ്സുകളിലോ വിമാനത്തിലോ യാത്ര ചെയ്യേണ്ടി വരുന്നു.ഓണക്കാലത്ത് കൊള്ളലാഭമാണ് സ്വകാര്യ ബസ്സുകളും വിമാനക്കമ്പനികളും കൊയ്യുന്നത്.ഈ സാഹചര്യത്തിലാണ് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ഡിവൈഎഫ് ഐ പ്രതിഷേധിക്കുന്നത്.കണ്ണുര്‍ റെയില്‍വേ സ്റ്റേഷനു മുന്നിലെ ധര്‍ണ്ണ വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്തു.
Also Read: സീറോമലബാര്‍ സഭയുടെ സിനഡ് ആരംഭിച്ചു
ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ തലശ്ശേരി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തിയത്. മലബാറിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ടെയിനുകള്‍ അനുവദിക്കുക,അന്ത്യോദയ എക്‌സ്പ്രസ് ദിവസവും സര്‍വീസ് നടത്തുക, ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് എണ്ണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കണ്ണൂരില്‍ ജില്ലാ സെക്രട്ടറി സരിന്‍ ശരി, പ്രസിഡണ്ട് മുഹമ്മദ് അഫ്‌സല്‍, ട്രഷറര്‍ കെ ജി ദിലീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here