പുനെയിൽ പരിശീലന വിമാനം തകർന്നുവീണു; രണ്ടുപേർക്ക് പരുക്കേറ്റു: വീഡിയോ

മഹാരാഷ്ട്രയിലെ പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരുക്കേറ്റു. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് തകര്‍ന്നു വീണത്. ഇന്ന് രാവിലെ 6.40ന് ലാന്‍ഡിങ്ങിനിടെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ വിമാനം തകർന്ന് വീഴാനുള്ള കാരണം വ്യക്തമല്ല.

also read: യുഡിഎഫ് പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്ത, മാലമോഷ്ടിച്ച പ്രതിക്ക് പാര്‍ട്ടി ബന്ധമില്ല; നിയമനടപടികൾ സ്വീകരിക്കുമെന്ന് ലോക്കല്‍കമ്മിറ്റി

കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് പരിശീലന വിമാനം തകർന്ന് വീഴുന്നത്. ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ബാരാമതി താലൂക്കിലെ കട്ഫാൽ ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

also read: കേസിന് പിറകെ കേസുകൾ; ‘മീശ വിനീത് വീണ്ടും പൊലീസ് പിടിയിൽ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News