ആക്ടീവ് അമേച്ച്വർ ഹാം റേഡിയോ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ വെച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സന്ദേശങ്ങൾ സ്വീകരിക്കുന്നതിൽ പരിശീലനം നടത്തി. ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം, തരംഗങ്ങളുടെ ശേഷി എന്നീ പഠനങ്ങൾക്ക് ഉപകരിക്കുന്ന ബഹിരാകാശ സന്ദേശങ്ങളെ സ്വീകരിക്കാനുള്ള പരിശീലനമാണ് ഹാം റേഡിയോ അംഗങ്ങൾക്ക് ലഭിച്ചത്.
താഴ്ന്ന ഭൂഭ്രമണപഥത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതും മനുഷ്യർക്ക് താമസിക്കാനാവുന്നതുമായ ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.
ALSO READ: നടൻ ദിലീപ് ശങ്കർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
അന്താരാഷ്ട്ര ബഹിരാകാശ നിലയം ആകാശത്തുകൂടി പോകുമ്പോൾ അയക്കുന്ന സന്ദേശങ്ങൾ ഹാം റേഡിയോ ലൈസൻസ് ഉള്ളവർക്ക് സ്വീകരിക്കുവാൻ കഴിയും. അത്തരം സന്ദേശങ്ങൾ നേരിട്ട് കേൾക്കാനുള്ള അവസരമാണ് ഹാം റേഡിയോ സൊസൈറ്റി അംഗങ്ങൾക്ക് ഉണ്ടായത്.
ഭൂമിയിൽ നിന്നും നഗ്ന നേത്രങ്ങൾക്കൊണ്ട് കാണാവുന്ന ഈ നിലയം ഭൂമിയെ ചുറ്റി ഒരു ദിവസം പലതവണ വലംവയ്ക്കുന്നുണ്ട്. ഓരോ തവണ വലംവെയ്ക്കുമ്പോഴും അതിൽനിന്നും ഭൂമിയിലേക്കയയ്ക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും സ്വീകരിക്കുവാനുള്ള പരിശീലനമാണ് കൊല്ലം ബീച്ചിൽ നടന്നത്.
പരിശീലന പരിപാടിയിൽ ഹാം റേഡിയോ അംഗങ്ങളും പ്രമുഖ ഹാമുകളായ വെള്ളിമൺ ഡെമാസ്റ്റൻ, നിഷാന്ത്, താജുദീൻ എന്നിവരും പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here