യുണൈറ്റഡ് എയർലൈൻസിന്റെ പരസ്യത്തിലൂടെ പ്രശസ്തി നേടിയ ട്രാൻസ്‌ജെൻഡർ ഫ്ലൈറ്റ് അറ്റൻഡന്റ് കെയ്‌ലീ സ്കോട്ട് ആത്മഹത്യ ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ച ശേഷമാണ് ഇവർ ആത്മഹത്യ ചെയ്തത്. കൊളറാഡോയിലെ വീട്ടിലാണ് 25കാരിയായ കെയ്‌ലീ സ്കോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
“എനിക്ക് കൂടുതൽ നന്നാകാൻ കഴിയാത്തതിൽ ഖേദമുണ്ട്. എന്റെ പ്രയത്നത്തിന് പ്രതിഫലം ലഭിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. എനിക്ക് നന്നാവാൻ കഴിയാത്തതിൽ ഖേദിക്കുന്നു.ഞാൻ പോകുന്നത് എന്നെത്തന്നെ മികച്ചതാക്കി മാറ്റാനുള്ള എന്റെ കഴിവില്ലായ്മയുടെ ഫലമായാണെന്ന് ദയവായി മനസിലാക്കുക,” കെയ്‌ലീ കുറിപ്പിൽ പറയുന്നു.
മകളുടെ മരണ ശേഷം അമ്മ ആൻഡ്രിയ സിൽവേസ്‌ട്രോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പും വൈറലാവുകയാണ്. “കെയ്‌ലീ സ്കോട്ട്… നിന്നെ എന്റെ മകളായി ലഭിച്ചതിൽ എനിക്ക് അവിശ്വസനീയമാംവിധം അഭിമാനമുണ്ട്, നിന്റെ ജീവിതത്തിൽ നീ ചെയ്‌ത എല്ലാ കാര്യങ്ങളിലും അഭിമാനവും വിസ്മയവും തോന്നുന്നു, നിന്റെ പുഞ്ചിരി തികച്ചും മനോഹരമാണ്” എന്നാണ് ‘അമ്മ കുറിച്ചത്.
അതേസമയം, കെയ്‌ലീ സ്കോട്ടിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. മരണകാരണം സംബന്ധിച്ച് ഡെൻവർ മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് അന്തിമ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here