അക്കൗണ്ട് നമ്പറുകളോ ഐഎഫ്എസ്‌സി കോഡുകളോ ഇല്ലാതെ തന്നെ 5 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാൻ കഴിയുന്ന ഇമ്മീഡിയറ്റ് പേയ്‌മെൻ്റ് സേവന (IMPS) നിയമത്തിലെ പുതിയ മാറ്റങ്ങൾ ഫെബ്രുവരി 1 മുതൽ നിലവിൽ വന്നു. ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം കൈമാറ്റം ചെയ്യുന്നത് കൂടുതൽ സൗകര്യമാക്കിക്കൊണ്ട് ആണ് ഈ സേവനം.
നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.അക്കൗണ്ട് അക്കൗണ്ടുകൾക്കിടയിലെ പണകൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കാനും എളുപ്പമാക്കാനും എൻപിസിഐ കൊണ്ടുവന്ന പുതിയ റൂൾ സഹായിക്കും. ബാങ്ക് ഡീറ്റെയിൽസുകളും മറ്റും നൽകുന്നതിലെ പിഴവ് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകരമാകും. ഇടപാടിന് അംഗീകാരം ലഭിക്കും മുമ്പ് തത്സമയം ഗുണഭോക്താവിൻ്റെ മൂല്യനിർണ്ണയം നടത്തപ്പെടും, ഇത് തെറ്റായി പണം കൈമാറാനുള്ള സാധ്യത കുറയ്ക്കും.
ALSO READ:മദ്യപിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അധ്യാപകന്‍, അമ്പരന്ന് വിദ്യാര്‍ത്ഥികള്‍
യൂസർ ഫ്രണ്ട്ലിയായാണ് പുതിയ സംവിധാനം ഉള്ളത്. 24 മണിക്കൂറും ലൈവ് ഫണ്ട് ട്രാൻസ്ഫർ സാധ്യമാക്കുന്നത് ഐപിഎംഎസ് സംവിധാനം ആണ്. ഇതിനായി ഉപയോക്താക്കൾ മൊബൈൽ ബാങ്കിംഗ് ആപ്പിലെ ‘ഫണ്ട് ട്രാൻസ്ഫർ’ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള മുൻഗണനാ രീതിയായി ‘IMPS’ തിരഞ്ഞെടുക്കുക.സ്വീകർത്താവിൻ്റെ മൊബൈൽ നമ്പർ നൽകുക, തുടർന്ന് ഗുണഭോക്താവിൻ്റെ ബാങ്ക് പേര് തിരഞ്ഞെടുക്കുക. 5 ലക്ഷം രൂപയ്ക്കുള്ളിൽ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന തുക സൂചിപ്പിക്കുക. ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം, ‘കൺഫേം’ എന്നതിൽ ക്ലിക്ക് ചെയ്യുക. ഒറ്റത്തവണ പാസ്‌വേഡ് ലഭിച്ചതിന് ശേഷം ഇടപാടുമായി മുന്നോട്ട് പോകുക. ഓൺലൈനായി 5 ലക്ഷം രൂപ വരെ ഇങ്ങനെ എളുപ്പത്തിൽ അയക്കാം.
ALSO READ:കവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാർത്ഥം നിർമ്മിച്ച ജി സ്മാരകം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here