ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിച്ചു. മരിച്ചവരിൽ ഒരു സബ് ഇൻസ്പെക്ടറും അഞ്ച് ഹോം ഗാർഡുകളും ഉൾപ്പെടും. അപകടത്തിൽ നിരവധിയാളുകൾക്കാണ് പരുക്കേറ്റിരിക്കുന്നത് ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്താണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചമോലി എസ്പി പർമേന്ദ്ര ഡോവൽ അറിയിച്ചു .ബദരിനാഥ് ഹൈവേയിലെ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലക്കാരനും അപകടത്തിൽ മരിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം, അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വി. മുരുകേശൻ പറഞ്ഞു.
“Around 15 people including a police sub-inspector & five home guards have died. Investigation is underway. Prima Facie reveals that there was current on the railing and the investigation will reveal the further details,” says Additional Director General of Police, Uttarakhand, V… pic.twitter.com/ucNI2tFzZq
— ANI (@ANI) July 19, 2023
“ഇത് ദുഃഖകരമായ സംഭവമാണ്. ജില്ലാ ഭരണകൂടവും പൊലീസും എസ്ഡിആർഎഫും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ മികച്ച ചികിത്സ ഉറപ്പാക്കാന്‍ പ്രധാനപ്പെട്ട ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ഹെലികോപ്റ്റർ വഴി എയിംസ് ഋഷികേശിലേക്ക് മാറ്റുകയും ചെയ്തു. മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്” ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.
#WATCH | On Chamoli incident, Uttarakhand CM Pushkar Singh Dhami, says, “It is a sad incident. District administration, police, and SDRF have reached the spot. The injured are being referred to higher centre and are being shifted to AIIMS Rishikesh via helicopter. Orders have… pic.twitter.com/z4MbjI80rK
— ANI (@ANI) July 19, 2023
Also Read: ടിക്ക് ടോക്കിൽ ‘ദേവസഭാതലം’ പാടുന്ന മോഹൻലാൽ; എ ഐ വഴി സൃഷ്ടിച്ച വീഡിയോ വൈറൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here