ജീവിതത്തിലെ ഏറ്റവും വലിയ ഒരു തീരുമാനമായിരുന്നു ഞങ്ങൾ എടുത്തത്, അതിന്റെ ഭാരം അത്രമേൽ അനുഭവിച്ചവർക്കറിയാം: പവൽ പറയുന്നു

സമൂഹ മാധ്യമങ്ങൾ വഴി മലയാളികൾ ഏറെ ഇഷ്ടപ്പെട്ട ട്രാൻസ്ജെൻഡർ ദമ്പതികളാണ് പവലും സിയയും. ഇരുവരുടെയും ദാമ്പത്യവും തുടർന്ന് ട്രാൻസ്‌മെൻ ആയ പവൽ ഒരു പെൺകുഞ്ഞിന് ജന്മം നല്കിയതുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ കേരളം മുഴുവൻ കണ്ടതും ആഘോഷിച്ചതുമാണ്. ട്രാൻസ് വുമണായ സിയയുടെ കുഞ്ഞിനെ പവൽ ഗർഭം ധരിച്ചത് മുതൽ പലരും പല ആശങ്കകളും പങ്കുവച്ചിരുന്നു. എന്നാൽ പൂർണ്ണ ആരോഗ്യത്തോടെ ഇരുവർക്കും ഒരു കുഞ്ഞ് ജനിക്കുകയും പലരും ഉന്നയിച്ച ആശങ്കകൾ എല്ലാം അവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അന്ന് തങ്ങൾ എടുത്ത ആ തീരുമാനം ജീവിതത്തിലെ ഏറ്റവും വലിയ ഒന്നായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഇരുവരും. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലായിരുന്നു ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള തങ്ങളുടെ തീരുമാനം ശരിയായിരുന്നു എന്ന് ഇരുവരും വ്യക്തമാക്കുന്നത്.

ALSO READ: ‘ആരെയും അനുകരിക്കാൻ തങ്ങൾ ശ്രമിച്ചിട്ടില്ല’; കിങ് ഓഫ് കൊത്തക്ക് പുഷ്‌പയുമായി സാമ്യം; മറുപടിയുമായി ദുൽഖർ

പവലിൻ്റെ കുറിപ്പ്

ജീവിതത്തിലെ ഏറ്റവും വലിയ ഒരു തീരുമാനമായിരുന്നു ഞങ്ങൾ അന്ന് എടുത്തത്. അതിന്റെ ഭാരം അത്രമേൽ അത് അനുഭവിച്ചവർക്ക് ഒക്കെയും അറിയാം. എങ്കിൽ കൂടി ഞങ്ങൾക്ക് അത് പതിന്മടങ്ങായിരുന്നു. പക്ഷെ ഈ നിമിഷങ്ങൾക്കുള്ള കാത്തിരിപ്പ് എന്തോ, ഒന്നും അറിഞ്ഞില്ല.
എവിടെയൊക്കെയോ ആർകൊക്കെയോ കളി പന്തുകളായി, വേഷം കെട്ടുകളായി. അവരുടെ അന്നമാക്കി. ജീവിതം മടുക്കുന്ന വെറുക്കുന്ന നിമിഷങ്ങൾ സമ്മാനിച്ചു. സങ്കടം വന്നാലും സന്തോഷം വന്നാലും നിറയുന്ന കണ്ണുകളും മനസ്സുമുള്ള മനുഷ്യരാണ് ഞങ്ങളും. പക്ഷെ എല്ലാം ഈ ചിരിയിൽ ഒതുങ്ങട്ടെ.

ALSO READ: ‘എന്നെയും എൻ്റെ സിനിമകളെയും കളിയാക്കിയ പലരും ഇന്നെൻ്റെ ഡേറ്റിന് വേണ്ടി നടക്കുന്നു’: ദുൽഖർ സൽമാൻ

ജീവിതം അത് ഞങ്ങൾ ഞങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. മറ്റു വാക്കുകൾക്ക് കാത് കൊടുത്ത് അതിന് പുറകെ പോകുമ്പോൾ തീരുന്നത് നമ്മുടെ ജീവിതത്തിന്റെ പേജുകളാണ്. മരണം വരെ ഓർത്തിരിക്കാനും പഴയ ഓർമ്മകൾ പുതുക്കാനും നമ്മെ കൊണ്ട് പറ്റുന്നതെല്ലാം ചെയ്യുക. അതിന്റെ ഒരു ഭാഗം മാത്രമാണ് ഇത്. ഞങ്ങൾക്ക് ഇത് സമ്മാനിച്ച @moments_redefined_lifecasting ന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.

View this post on Instagram

A post shared by Ziya Paval (@paval19)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News