9 വര്‍ഷത്തെ പ്രണയം, ആഗ്രഹം പോലെ ഗുരുവായൂരില്‍വെച്ച് കല്ല്യാണം; ഇത് ചരിത്രത്തില്‍ ആദ്യം; സ്‌റ്റെല്ലയും സജിത്തും ഇനി ഒരുമിച്ച് മുന്നോട്ട്

Transgender

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌റ്റെല്ലയും സജിത്തും. ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി.

ഓഗസ്റ്റ് 18നായിരുന്നു പാലക്കാട് സ്വദേശിയായ സ്റ്റെല്ലയെ മലപ്പുറം സ്വദേശി സജിത്താണ് ഗുരുവായൂരപ്പനെ സാക്ഷിയാക്കി താലിചാര്‍ത്തി ഒപ്പംകൂട്ടിയത്. ഗുരുവായൂര്‍ക്ഷേത്രത്തില്‍ ആദ്യമായി നടക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ് സ്റ്റെല്ലയുടേയും സജിത്തിന്റേയും.

”വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഗുരുവായൂരില്‍ വച്ചായിരിക്കുമെന്ന് നേരത്തേ വിചാരിച്ചിരുന്നു. അതിനു സാധിച്ചതില്‍ സന്തോഷമുണ്ട്. ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം ഗുരുവായൂരില്‍ നടക്കുന്നത്. അതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ ഒന്‍പതുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. തന്റെ കുടുംബം ആദ്യം മുതല്‍ തന്നെ സമ്മതിച്ചിരുന്നതായും സജിത്തിന്റെ കുടുംബത്തിന് ആദ്യം അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സമ്മതിക്കുകയായിരുന്നു” സ്റ്റെല്ല വ്യക്തമാക്കി.

“പാലക്കാട് വച്ചു കണ്ടു പരിചയപ്പെട്ട് പ്രണയിച്ചതാണ് തങ്ങള്‍ മലപ്പുറം ചേളാരിയിലാണ് എന്റെ വീട്. ഞാന്‍ തന്നെയാണ് ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത്. രണ്ടുപേരും പരസ്പരം അവരവരുടെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. ഇപ്പോള്‍ ഒന്‍പതുവര്‍ഷമായി. ഇരുവരുടെയും കുടുംബങ്ങള്‍ അംഗീകരിച്ചു മാത്രമേ വിവാഹം കഴിക്കൂ എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ഒന്‍പതു വര്‍ഷം എടുത്തത്. എല്ലാവരും മാറ്റി നിര്‍ത്തിയപ്പോള്‍ സജിത്ത് നല്‍കിയ പിന്തുണ വളരെ വലുതാണ്. ഇതുപോലെ തന്നെ മുന്നോട്ടു പോകാനുണ്ട്. ഞങ്ങളെയും മനുഷ്യന്മാരായി കാണണമെന്നാണ് വിമര്‍ശിക്കുന്നവരോടു പറയാനുള്ളത്. സമൂഹത്തില്‍ ആരും തന്നെ വേറിട്ടു നില്‍ക്കുന്നവരല്ല. എന്റെ കുടംബക്കാര്‍ കുറച്ചുപേര്‍ മാറി നില്‍ക്കുന്നുണ്ട്. ബാക്കി സുഹൃത്തുക്കളെല്ലാം ഒപ്പമുണ്ട്. പിന്നെ ഇതിന്റെ പേരില്‍ ആരെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കുന്നത് അവരുടെ കാഴ്ചപ്പാടാണ്. നമ്മള്‍ ഒരാളെ സ്‌നേഹിക്കുന്നതും അവരുടെ കൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നതും അവരുടെ സ്വന്തംകാര്യമല്ലേ. വീട്ടുകാരുടെ ഒരു പിന്തുണമാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ സുഹൃത്തുക്കളും വളരെ പിന്തുണ നല്‍കുന്നുണ്ട്സജിത്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News