പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്ജെൻഡർ യുവതിയുടെ ആത്മഹത്യാ ഭീഷണി, താഴെയിറക്കി

ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യാ ശ്രമം. ആൽമരത്തിൽ കയറിയാണ് അന്ന രാജു എന്ന ട്രാൻസ്ജെൻഡർ യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. യുവതിയെ പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കി. മരത്തിൽക്കയറി യുവതി നാലുമണിക്കൂറോളമാണ് ഭീഷണി മുഴക്കിയത്.

കഴിഞ്ഞ മാസം 17-ന് അന്ന രാജുവിനെ ഇതര സംസ്ഥാന ട്രാൻസ്ജെൻഡേഴ്സ് സംഘം ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നടപടികൾ വൈകുന്നതിനെ തുടർന്നാണ് ഇവർ സ്റ്റേഷനിലെത്തിയത്. ഈ സമയം മറ്റ് മുതിർന്ന ഉദ്യോഗസ്ഥരില്ലെന്ന് കാട്ടി സംഘത്തെ മടക്കി അയക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസ് സ്റ്റേഷന് മുന്നിൽ നിലയുറപ്പിക്കുകയും പിന്നീട് അന്ന രാജു കൂറ്റൻ ആൽമരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.

പ്രതികള്‍ക്കെതിരേ നടപടി എടുക്കാതെ താഴെയിറങ്ങില്ലെന്ന് പറഞ്ഞ അന്ന രാജുവിനെ ആലുവയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തി നാലു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. അന്ന രാജുവിനെ താഴെയിക്കെിയതിനു പിന്നാലെ ആക്രമിച്ച ഇതര സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ യുവതികളെ അറസ്റ്റ് ചെയ്യണമെന്ന് സംഘത്തിലെ മറ്റുള്ളവർ പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, പരാതിയില്‍ രണ്ടു കേസുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News