ട്രാൻസ്ജെൻഡർ വിഭാഗക്കാര്‍ക്ക് മാമോദീസ സ്വീകരിക്കാം: കത്തോലിക്ക സഭ

ട്രാൻസ്ജെൻഡർ വിഭാഗക്കാര്‍ക്ക്  മാമോദീസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. ബ്രസീലിലെ സാന്‍റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് കത്തോലിക്ക സഭ ഇക്കാര്യം അറിയിച്ചത്.

ട്രാൻസ്ജെൻഡർ വിഭാഗക്കാര്‍ക്ക്  മാമോദീസ സ്വീകരിക്കുന്നതിനും തലതൊട്ടപ്പനും തലതൊട്ടമ്മയുമാകുന്നതിനും വിവാഹങ്ങളിൽ സാക്ഷിയാകുന്നതിനും തടസമില്ലെന്നാണ്  തിരുസംഘം അറിയിച്ചത്.

കത്തോലിക്കാ വിശ്വാസത്തിൽ വളർത്തുന്ന പക്ഷം സ്വവർഗ വിവാഹം ചെയ്തവർ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനേയും വാടക ഗർഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതും  തെറ്റില്ലെന്ന് സഭ മറുപടി നല്‍കി. ട്രാൻസ്ജെൻഡർ വിഭാഗത്തിലുളളവർക്ക് ചില മാനദണ്ഡങ്ങളോടെ മാമോദീസ നൽകാൻ സാധിക്കുമെന്നും  കഴിഞ്ഞ മാസം 31ന് മാർപാപ്പ അംഗീകരിച്ച രേഖയിൽ പറയുന്നു.

ALSO READ: 35 വോട്ടര്‍മാര്‍, രാജസ്ഥാനില്‍ കൗതുകമുണര്‍ത്തുന്ന ഒരു പോളിംഗ് ബൂത്ത്

ട്രാൻസ്ജെൻഡർ വിഭാഗത്തിലുളളവർക്ക് അതത് പള്ളികളിലെ പുരോഹിതരുടെ വിവേചനാധികാരത്തിൽ തലതൊട്ടപ്പനും തലതൊട്ടമ്മയുമാകം. എന്നാൽ പുരോഹിതൻ ഇതിൽ വിവേക പൂർണ്ണമായ തീരുമാനം സ്വീകരിക്കണമെന്നും സഭ വ്യക്തമാക്കി.

കത്തോലിക്ക സഭയുടെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് എൽജിബിടി സമൂഹത്തിന്‍റെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ഫാ. ജെയിംസ് മാർട്ടിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സഭയുടെ തീരുമാനങ്ങളില്‍  നിരവധി പേരാണ് അഭിനന്ദനങ്ങളറിയിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

ALSO READ: കലാമണ്ഡലം ക്ഷേമാവതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി; വിദേശ ഫിലിം ഫെസ്റ്റിവലുകളിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News